video
play-sharp-fill

Wednesday, May 21, 2025
Homeflashഒരിടവേളയ്ക്കു ശേഷം കോട്ടയം ജില്ലയിലെ കൊവിഡ് രോഗികളുടെ വിശദമായ പട്ടികയുമായി ജില്ലാ ഭരണകൂടം: ഭാരത് ആശുപത്രിയെ...

ഒരിടവേളയ്ക്കു ശേഷം കോട്ടയം ജില്ലയിലെ കൊവിഡ് രോഗികളുടെ വിശദമായ പട്ടികയുമായി ജില്ലാ ഭരണകൂടം: ഭാരത് ആശുപത്രിയെ രക്ഷിക്കാൻ ഒഴിവാക്കിയ വിശദ പട്ടിക തിരികെ വന്നു; ഇന്ന് സമ്പർക്കത്തിലൂടെ 49 പേർക്കു രോഗം; ആകെ 59 രോഗികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭാരത് ആശുപത്രിയ്ക്കു വേണ്ടി രണ്ടു ദിവസം ഒഴിവാക്കിയ വിശദമായ രോഗികളുടെ പട്ടിക ജില്ലാ ഭരണകൂടം തിരികെ കൊണ്ടു വന്നു. ശനിയാഴ്ച ഭാരത് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്മർദത്തെ തുടർന്നു വിശദമായ രോഗികളുടെ പട്ടിക ജില്ലാ ഭരണകൂടം ഒഴിവാക്കിയിരുന്നു. ഇതിനു ശേഷം ഇന്നാണ് പട്ടിക പുനസ്ഥാപിച്ചിരിക്കുന്നത്.

കോട്ടയം ജില്ലയിൽ 59 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 49 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ ഒൻപതു പേരും വിദേശത്തുനിന്നു വന്ന ഒരാളും രോഗബാധിതരിൽ ഉൾപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ ഉൾപ്പെടെ 14 പേർ രോഗമുക്തരായി. നിലവിൽ 457 പേരാണ് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഇതുവരെ ആകെ 927 പേർക്ക് രോഗം ബാധിച്ചു. 469 പേർ രോഗമുക്തരായി.

ഇപ്പോൾ 9703 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ വിദേശത്തുനിന്ന് വന്ന 3322 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 5491 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 754 പേരും സെക്കൻഡറി കോൺടാക്ട് പട്ടികയിലുള്ള 136 പേരും ഉൾപ്പെടുന്നു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവർ*

??സമ്പർക്കം മുഖേന ബാധിച്ചവർ
===============
1.വൈക്കം പോളശ്ശേരി സ്വദേശി(38)
2.അതിരമ്പുഴ സ്വദേശി(54)
3.മുണ്ടക്കയം സ്വദേശിനി(58)
4.കല്ലറ സ്വദേശിനി(32)
5.പാമ്പാടി സ്വദേശി(36)
6.മീനടം സ്വദേശിയായ ആൺകുട്ടി(1)
7.വൈക്കപ്രയാർ സ്വദേശി(23)
8.ചങ്ങനാശേരി സ്വദേശി(49)
9.ചങ്ങനാശേരി സ്വദേശിനി(48)
10.കൂവപ്പള്ളി സ്വദേശി(46)
11.ചിറക്കടവ് സ്വദേശിനി(44)
12.പനച്ചിക്കാട് സ്വദേശിനി(27)
13.മൂലവട്ടം സ്വദേശിനി(48)
14.നീണ്ടൂർ സ്വദേശിനി(33)
15.അതിരമ്പുഴ സ്വദേശിനി(38)
16.നീണ്ടൂർ സ്വദേശി(38)
17.നീണ്ടൂർ സ്വദേശിനി(33)
18.വെള്ളൂർ സ്വദേശി(22)
19.അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി(7)
20.പനച്ചിക്കാട് സ്വദേശി(56)
21.കാഞ്ഞിരം സ്വദേശി(15)
22.കിടങ്ങൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശി(34)
23.മീനടം സ്വദേശിനി(58)
24.നീണ്ടൂർ സ്വദേശിനി(64)
25.കടപ്ലാമറ്റം സ്വദേശി(28)
26.പനച്ചിക്കാട് സ്വദേശിനി(54)
27.നീണ്ടൂർ സ്വദേശിനിയായ പെൺകുട്ടി(6)
28.അയ്മനം സ്വദേശി(27)
29.അയ്മനം സ്വദേശി(62)
30.വടവാതൂർ സ്വദേശിനി(16)
31.അയ്മനം സ്വദേശിനിയായ പെൺകുട്ടി(2)
32.കുഴിമറ്റം സ്വദേശിനി(49)
33.പൂവന്തുരുത്ത് സ്വദേശി(59)
34.കാഞ്ഞിരം പള്ളത്തുശ്ശേരി സ്വദേശിനി(85)
35.നാട്ടകം സ്വദേശി(38)
36.വൈക്കം പോളശേരി സ്വദേശി(27)
37.വൈക്കം സ്വദേശി(60)
38.കുടവെച്ചൂർ സ്വദേശിനി(40)
39.മൂലേടം സ്വദേശി(28)
40.മൂലവട്ടം സ്വദേശി(26)
41.മൂലവട്ടം സ്വദേശിനി(26)
42.മൂലവട്ടം സ്വദേശിനി(59)
43.മൂലവട്ടം സ്വദേശിനി(63)
44.മൂലവട്ടം സ്വദേശി(28)
45.മീനടം സ്വദേശി(22)
46.മീനടം സ്വദേശി(68)
47.കുമാരനല്ലൂർ സ്വദേശിനി(20)
48.തലയാഴം സ്വദേശി(37)
49.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(52)

??മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ
===================
50.കർണാടകയിൽ നിന്നും എത്തിയ കുഴിമറ്റം സ്വദേശി(29)
51.കർണാടകയിൽനിന്നും എത്തിയ കൂരോപ്പട സ്വദേശിനി(15).
52.കർണാടകയിൽനിന്നും എത്തിയ കൂരോപ്പട സ്വദേശിനി(10)
53.കർണാടകയിൽനിന്നും എത്തിയ കൂരോപ്പടയിൽനിന്നുള്ള ആൺകുട്ടി(1)
54.കർണാടകയിൽനിന്നും എത്തിയ കൂരോപ്പട സ്വദേശിനി(37)
55.കർണാടകയിൽനിന്നും എത്തിയ പൂവന്തുരുത്ത് സ്വദേശി(29)
56.മഹാരാഷ്ട്രയിൽനിന്നെത്തിയ മരിയാ തുരുത്ത് സ്വദേശിനി(39)
57.തെലുങ്കാനയിൽനിന്നെത്തിയ കുമാരനല്ലൂർ സ്വദേശി.
58.മഹാരാഷ്ട്രയിൽനിന്നെത്തിയ പേരൂർ സ്വദേശി.

??വിദേശത്തുനിന്ന് എത്തിയ ആൾ
=====================
59.കുവൈറ്റിൽനിന്നും ജൂലൈ മൂന്നിന് എത്തിയ മാഞ്ഞൂർ സ്വദേശി(23)

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments