
സൂക്ഷിക്കുക, കോട്ട(യം) തകരുമെന്ന് മുന്നറിപ്പ്; ജില്ലയില്‍ വ്യാപിക്കുന്ന കോവിഡിന്റെ മഹാരാഷ്ട്ര വകഭേദം നിസ്സാരക്കാരനല്ല; വായുവിലൂടെയും പകര്‍ന്നേക്കാം; ഡബിള്‍ മാസ്‌ക്കിംഗ് നിര്‍ബന്ധമാക്കുക; കോട്ടയത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍
കോട്ടയം: ജില്ലയില്‍ വകഭേദം സംഭവിച്ച വൈറസിന്റെ വ്യാപനം രൂക്ഷഘട്ടത്തിലേക്ക്. മഹാരാഷ്ട്രയെ വിറപ്പിച്ച വൈറസ് വകഭേദം കോട്ടയത്തും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ടെത്തിയിരുന്നു. ഇതോടെ നിലവിലുള്ളതിനേക്കാള്‍ കടുത്ത നിയന്ത്രണങ്ങള്‍ കോട്ടയത്ത് ഏര്‍പ്പെടുത്തിയേക്കാമെന്ന് അധികൃതര്‍. കോട്ടയത്ത് സ്ഥിതി അതീവ ഗുരുതരമായതോടെ വലിയ ആശങ്കയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.14 ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് കോട്ടയത്ത്. മഹാരാഷ്ട്രയ്ക്ക് സമാനമായ അവസ്ഥ കോട്ടയത്തും സംജാതമായേക്കാം എന്നാണ് വിലയിരുത്തല്‍. ഏറ്റവും അധികം രോഗികളുള്ള കോട്ടയം നഗരസഭയില്‍ ഭൂരിഭാഗത്തിലും കോവിഡിന്റെ മഹാരാഷ്ട്ര വകഭേദമാണ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണ വൈറസിന്റെ യു.കെ വകഭേദത്തിനേക്കാള്‍ അപകടകാരിയാണ് മഹരാഷ്ട്ര വകഭേദം. തീവ്രവ്യാപന ശേഷിയുള്ള ഈ വൈറസ് വായുവിലൂടെയും പകര്‍ന്നേക്കാം എന്ന മുന്നറിയിപ്പ് ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഓ.എ മുന്നറിയിപ്പ് നല്‍കുകയും സംസ്ഥാനത്ത് രണ്ടാഴ്ചയെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്നലെ വരെ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണെങ്കിലും കോട്ടയത്ത് വ്യാപിക്കുന്ന വകഭേദം സംഭവിച്ച വൈറസാണ് സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഡബിള്‍ മാസ്‌ക്കിംഗിലൂടെ മാത്രമേ ഈ മഹാരാഷ്ട്രാ വകഭേദത്തെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിച്ച് നിര്‍ത്താനാകൂ.
സാധാരണ തുണി മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. ഒരു സര്‍ജിക്കല്‍ മാസ്‌കും അതിന് മുകളില്‍ തുണിമാസ്‌കും ഉപയോഗിക്കുകയാണ് അഭികാമ്യം. എന്‍ 95 മാസ്‌കുകളും ഈ വകഭേദത്തില്‍ നിന്നും ജീവന് സുരക്ഷ നല്‍കും.
കോട്ടയത്ത് നിലവിലുള്ള ആരോഗ്യവകുപ്പിന്റെ സജ്ജീകരണങ്ങള്‍ തൃപ്തമാണെങ്കിലും വ്യാപനശേഷി കബൂടുതലുള്ള മഹാരാഷ്ട്ര വകഭേദം ഏത് നിമിഷവും കണക്ക്കൂട്ടലുകള്‍ തെറ്റിച്ചേക്കാം.