video
play-sharp-fill

Friday, May 23, 2025
HomeUncategorizedചെറിയ ലക്ഷണങ്ങളെ അവഗണിക്കരുത്: കൊവിഡ് - മെഡിക്കൽ സ്റ്റോറുകൾ വഴി ബോധവത്കരണം: ലക്ഷണങ്ങളുള്ള എല്ലാവർക്കും കോവിഡ്...

ചെറിയ ലക്ഷണങ്ങളെ അവഗണിക്കരുത്: കൊവിഡ് – മെഡിക്കൽ സ്റ്റോറുകൾ വഴി ബോധവത്കരണം: ലക്ഷണങ്ങളുള്ള എല്ലാവർക്കും കോവിഡ് പരിശോധന; പുതിയ പ്രചാരണ പരിപാടിക്ക് കോട്ടയത്ത് തുടക്കം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് രോഗലക്ഷണങ്ങളെ അവഗണിക്കുകയും സ്വയം ചികിത്സിക്കുകയും ചെയ്യുന്ന പ്രവണതയ്‌ക്കെതിരെ ബോധവത്കരണവുമായി കോട്ടയം ജില്ലാ ഭരണകേന്ദ്രം.

സ്വയം ചികിത്സ അപകടരമാണെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിക്ക് സമീപത്തെ മെഡിക്കൽ സ്റ്റോർ ഉടമയ്ക്ക് പോസ്റ്ററും ലഘുലേഖയും കൈമാറി ജില്ലാ കളക്ടർ എം. അഞ്ജന നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിദിനം കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു മാസമായി കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

പനി, ചുമ, ജലദോഷം, തൊണ്ട വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകാതെ നേരിട്ട് മെഡിക്കൽ ഷോപ്പുകളിലെത്തി മരുന്നു വാങ്ങുന്നത് അപകടരമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments