video
play-sharp-fill

Saturday, May 24, 2025
Homeflashഏറ്റുമാനൂരിലും , പായിപ്പാട്ടും ,ആർപ്പൂക്കരയിലുമടക്കം 8 പേർക്ക് കൊറോണ : ഇന്ന് കോട്ടയത്ത് കോവിഡ്...

ഏറ്റുമാനൂരിലും , പായിപ്പാട്ടും ,ആർപ്പൂക്കരയിലുമടക്കം 8 പേർക്ക് കൊറോണ : ഇന്ന് കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചത് ഇവർക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിൽ ഇന്ന് എട്ടു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും നാലു പേർ വിദേശത്തുനിന്നും വന്നവരാണ്. മൂന്നു പേർ ക്വാറന്റയിൻ കേന്ദ്രങ്ങളിലും അഞ്ചു പേർ ഹോം ക്വാറന്റൈനിലും കഴിയുകയായിരുന്നു.

രോഗം ഭേദമായ രണ്ടു പേർ ആശുപത്രിവിട്ടു. മെയ് 19ന് സൗദി അറേബ്യയിൽനിന്ന് എത്തുകയും 28ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത കൊടുങ്ങൂർ സ്വദേശി(27), അബുദാബിയിൽ നിന്ന് മെയ് 17ന് എത്തുകയും മെയ് 28ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത ചങ്ങനാശേരി വെരൂർ സ്വദേശി(29) എന്നിവരാണ് രോഗമുക്തരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പുറമെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേദമായിട്ടുണ്ട്.

പുതിയതായി രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടെ 22 പേർ ഇപ്പോൾ ജില്ലയിൽ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ

1. മെയ് 18ന് അബുദാബിയിൽ നിന്നും എത്തിയ കോട്ടയം തേക്കേത്തുകവല സ്വദേശിനി(54). ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു.

2 . മെയ് 26ന് കുവൈറ്റിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശിനി(40). കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീൻ സെന്ററിൽ ക്വാറന്റയിനിലായിരുന്നു.

3. മെയ് 26ന് കുവൈറ്റിൽ നിന്ന് എത്തിയ ആർപ്പൂക്കര പനമ്പാലം സ്വദേശിനി(51). കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ സെന്ററിൽ ക്വാറന്റയിനിലായിരുന്നു.

4. മെയ് 30ന് ദോഹയിൽ നിന്നെത്തിയ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി(30). കോട്ടയം കളത്തിപ്പടി ഗിരിദീപം ഹോസ്റ്റലിൽ ക്വാറന്റയിനിലായിരുന്നു. മൂന്നു മാസം ഗർഭിണിയാണ്.

5. മുംബൈയിൽനിന്ന് മെയ് 21ന് വന്ന ചങ്ങനാശേരി കുറമ്പനാടം സ്വദേശിനി(56). രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് സാമ്പിൾ പരിശോധിച്ചത്.

6. കുറമ്പനാടം സ്വദേശിനിയുടെ മകൻ (37). മുംബൈയിൽ ഹോം നഴ്‌സായി പ്രവർത്തിച്ചുവരികയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി.

7. ചെന്നൈയിൽനിന്നും മെയ് 24ന് എത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശി(33). കൂടെയുണ്ടായിരുന്ന സുഹൃത്തിന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് സാമ്പിൾ പരിശോധന നടത്തിയത്.

8. മഹാരാഷ്ട്രയിൽ നിന്നെത്തിയ കുറവിലങ്ങാട് ഇലയ്ക്കാട് സ്വദേശിനി(29). ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments