കോട്ടയത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് വെള്ളാവൂരിലും എരുമേലിയിലും ; രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഗർഭിണിയായ യുവതിയും : ജില്ലയിൽ വൈറസ് ബാധിതരുടെ എണ്ണം 43 ആയി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ട് പേർക്ക്. ഡൽഹിയിൽനിന്ന് ജൂൺ രണ്ടിന് ട്രെയിനിൽ കോട്ടയത്ത് എത്തിയ രണ്ടു യുവതികൾക്കാണ് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത്.
കങ്ങഴയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വെള്ളാവൂർ സ്വദേശിനി(34), ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഗർഭിണിയായ എരുമേലി സ്വദേശിനി(31) എന്നിവരെയാണ് രോഗം ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വെള്ളാവൂർ സ്വദേശിനിക്കൊപ്പമെത്തിയ ഭർത്താവിന്റെയും മകന്റെയും പരിശോധനാഫലം നെഗറ്റീവാണ്.
ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 43 ആയി. ഇതിനു പുറമെ ജില്ലയിൽനിന്നുള്ള ഒരാൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇന്ന് ഫലം വന്ന 202 സാമ്പിളുകളിൽ 200 എണ്ണം നെഗറ്റീവാണ്.
ജില്ലയിൽ 7821 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. ഇതിൽ 6444 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും 1206 പേർ വിദേശ രാജ്യങ്ങളിൽനിന്നും വന്നവരാണ്. ശേഷിക്കുന്നവർ രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളാണ്