
വിഘ്നേശ്വരി ഇനി കോട്ടയത്തിന്റെ സാരഥി; ജില്ലയുടെ 48-ാം മത് കളക്ടറായി മധുര സ്വദേശിനി വി വിഘ്നേശ്വരി ചുമതലയേറ്റു; ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ട് ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് കളക്ടർ
സ്വന്തം ലേഖകൻ
കോട്ടയം: അക്ഷരനഗരിയുടെ പുതിയ കളക്ടറായി വി വിഘ്നേശ്വരി ചുമതലയേറ്റു. പുതിയ കളക്ടറെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്, എഡിഎം, തഹസീൽദാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
രാവിലെ 10 മണിയോടെയാണ് കളക്ട്രേറ്റിലെത്തി ചുമതലയേറ്റത്. ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ട് ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് ചുമതലയേറ്റശേഷം അവർ പ്രതികരിച്ചു.
ഭർത്താവ് എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ്, വിഗ്നേശ്വരിയുടെ മാതാപിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
കോട്ടയം ജില്ലയുടെ 48-ാം മത് കളക്ടറായിട്ടാണ് തമിഴ്നാട് സ്വദേശിയായ വി.വിഗ്നേശ്വരി എത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറായ വിഗ്നേശ്വരി കെ.റ്റി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
Third Eye News Live
0