കോട്ടയത്ത് ഏഴു പേർക്കു കൊവിഡ്: ആകെ 125 രോഗികൾ ചികിത്സയിൽ; മണർകാട്ടും, അതിരമ്പുഴയിലും, നീണ്ടൂരിലും, വാഴപ്പള്ളിയിലും, തിടനാട്ടിലും കുറിച്ചിയിലും മേലുകാവിലും രോഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 125 ആയി. പുതിയതായി ഏഴു പേർക്കു കൂടി രോഗം ബാധിച്ചു. ഇതിൽ വിദേശത്തുനിന്നെത്തിയ ആറു പേരും സമ്പർക്കം മുഖേന രോഗബാധിതയായ മണർകാട് സ്വദേശിനിയും ഉൾപ്പെടുന്നു.

ഒരാൾക്കു മാത്രമാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. അഞ്ചു പേർ വീടുകളിലും ഒരാൾ ക്വാറൻറയിൻ കേന്ദ്രത്തിലും ഒരാൾ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഒൻപതു പേർ രോഗബാധിതരായി ആശുപത്രി വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജനറൽ ആശുപത്രി-36, പാലാ ജനറൽ ആശുപത്രി- 33, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -19, മുട്ടമ്പലം ഗവൺമെൻറ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം-17 , അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രം-16, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-2, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി-1, ഇടുക്കി മെഡിക്കൽ കോളേജ്-1, എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്.

*രോഗം സ്ഥിരീകരിച്ചവർ*
—–
1. മണർകാട് സ്വദേശിനി(62). പത്തനംതിട്ടയിൽ രോഗം ബാധിച്ച ഡോക്ടറുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. രോഗലക്ഷണങ്ങളോടെ ജൂലൈ ഏഴിന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2. മസ്‌ക്റ്റിൽനിന്നും ജൂൺ 24ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(34). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

3. അബുദാബിയിൽനിന്നും ജൂൺ 24ന് എത്തി കാണക്കാരിയിലെ ബന്ധുവീട്ടിൽ ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശി(29). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

4.ദുബായിൽനിന്നും ജൂൺ 24ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(63). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

5. ഐവറികോസ്റ്റിൽനിന്നും ജൂൺ 25ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന തിടനാട് സ്വദേശി(41). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

6. ദുബായിൽനിന്നും ജൂൺ 29ന് എത്തി തുരുത്തിയിലെ ക്വാറൻറയിൻ
കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി(28). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

7. അബുദാബിയിൽനിന്നും ജൂൺ 24ന് എത്തി ഹോം ക്വാറൻറയിനിൽ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശി(30). രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

*രോഗമുക്തരായവർ*
—–
1. മഹാരാഷ്ട്രയിൽനിന്ന് എത്തി ജൂൺ 18ന് രോഗം സ്ഥിരീകരിച്ച നീണ്ടൂർ സ്വദേശിനി(20)

2. ഡൽഹിയിൽനിന്ന് എത്തി ജൂൺ 20ന് രോഗം സ്ഥിരീകരിച്ച നീണ്ടൂർ സ്വദേശി(30)

3. കുവൈറ്റിൽനിന്ന് എത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച മുളക്കുളം സ്വദേശി(48)

4. കുവൈറ്റിൽനിന്ന് എത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശി(35)

5. ഷാർജയിൽനിന്ന് എത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ പെൺകുട്ടി(13)

6. ഷാർജയിൽനിന്ന് എത്തി ജൂൺ 27ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ ആൺകുട്ടി(7).
രോഗമുക്തയായ പെൺകുട്ടിയുടെ സഹോദരൻ.

7. മുംബൈയിൽനിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(22)

8. കുവൈറ്റിൽനിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച പൂഞ്ഞാർ സ്വദേശി(25).

9. ഡൽഹിയിൽനിന്ന് എത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ ആൺകുട്ടി(3)