നഗരത്തിലെ വമ്പന്മാരുടെ ക്ലബ്ബിലെ ചീട്ടുകളി: കൈമറിഞ്ഞത് ലക്ഷങ്ങൾ: ഓണത്തിന് റമ്മി ടൂർണമെന്റ് നടത്താനിരിക്കെ റെയ്ഡ്: പിടിയിലായവരിൽ പ്രമുഖ സംവിധായകനും; മനോരമയടക്കമുള്ള മാധ്യമങ്ങൾ വാർത്ത മുക്കി

നഗരത്തിലെ വമ്പന്മാരുടെ ക്ലബ്ബിലെ ചീട്ടുകളി: കൈമറിഞ്ഞത് ലക്ഷങ്ങൾ: ഓണത്തിന് റമ്മി ടൂർണമെന്റ് നടത്താനിരിക്കെ റെയ്ഡ്: പിടിയിലായവരിൽ പ്രമുഖ സംവിധായകനും; മനോരമയടക്കമുള്ള മാധ്യമങ്ങൾ വാർത്ത മുക്കി

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലെ വമ്പന്മാരുടെ ക്ലബ്ബായ കോട്ടയം ക്ലബ്ബിൽ ദിവസവും നടക്കുന്ന ലക്ഷങ്ങളുടെ ചീട്ടുകളി ഞായറാഴ്ച ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിൽ അപ്രതീക്ഷിതമായി നടത്തിയ റെയ്ഡിൽ പ്രമുഖ സംവിധായകൻ ജോസ് തോമസ് അടക്കം 12 പേരിൽ നിന്നായി രണ്ടു ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്. വർഷങ്ങളായി ഇവിടെ ചീട്ടുകളി നടക്കുന്നുണ്ടെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലും ഇവിടെ റെയ്ഡ് നടത്താനും ചീട്ടുകളിക്കാരെ പിടികൂടാനും തയ്യാറായിട്ടില്ല. ഇതിനിടെയാണ് ജില്ലാ പോലീസ് മേധാവി ഹരിശങ്കർ തന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയോഗിച്ച് ക്ലബ്ബിൽ റെയ്ഡ് നടത്തിയത്.

ആർപ്പൂക്കര മൂന്നുകണ്ടത്തിൽ ജോസ് തോമസ് (55), എസ്.എച്ച് മൗണ്ട് ഹീര ഗ്രീൻ കോട്ടേജിൽ അസീസ് (52), മുട്ടമ്പലം കണ്ണൻചിറ കെ.സി ചാക്കോ (53), കുമരകം സൗത്ത് പന്നിക്കോട്ട് ടി.ജോർജ് (73), മാങ്ങാനം സന്തോഷ് ഭവനിൽ കുര്യൻ (72), കോട്ടയം ഒളശയിൽ മാത്യു ജോർജ് (56), ദേവലോകം വരാപത്ര ജോസഫ് തമ്പാൻ (62), മുട്ടമ്പലം നെല്ലിമൂട്ടിൽ ലിജി സി.ജോൺ (52), കോട്ടയം പഴയചന്ത പതിനഞ്ചിൽ ചെറിയാൻ പി.മാത്യു (68), കോട്ടയം കാരാപ്പുഴ ഓമച്ചിറ മോഹൻ ജ്യോതി (46), മൂലവട്ടം അമ്പലത്തിങ്കൽ അബു ജെയിംസ് (58), മാങ്ങാനം കറുകയിൽ മനോജ് സ്റ്റീഫൻ (38) എന്നിവരെയാണ് പൊലീസ് സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. എല്ലാവർഷവും ഓണക്കാലത്ത് ക്ലബ്ബിൽ മദ്യപാനവും റമ്മി ടൂർണമെന്റും നടത്താറുണ്ട്. ഈ ഇനത്തിൽ മാത്രം കോടികളാണ് ക്ലബ്ബിലൂടെ ഒഴുകുന്നത്. പണം പ്രത്യക്ഷത്തിൽ വെച്ച് ചീട്ടു കളിക്കാത്തതു മൂലം ഇവിടെ പലപ്പോഴും നടപടികൾ ഉണ്ടാകാറില്ല. ക്ലബ്ബിലെ ചീട്ടുകളിയെപ്പറ്റി വിവരം ലഭിച്ചാലും ഉന്നത പോലീസുദ്യോഗസ്ഥർ ആരും തന്നെ ഇതുവരെയും റെയ്ഡ് നടത്താനോ തുടർ നടപടിയിലേക്ക് കടക്കാൻ തയ്യാറായിരുന്നില്ല. മുൻ ജില്ലാ പോലീസ് മേധാവിമാരും, ഡി.വൈ.എസ്.പി മാരും, അഭിഭാഷകരും, രാഷ്ട്രീയ പ്രമുഖരും മലയാള മനോരമയടക്കമുള്ള സ്ഥാപനങ്ങളിലെ പത്രപ്രവർത്തകരും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. പതിനായിരങ്ങളാണ് ക്ലബ്ബിൽ അംഗത്വഫീസായി നൽകേണ്ടത്. അതുകൊണ്ടുതന്നെ കോട്ടയത്തെ കുഞ്ഞച്ചന്മാരിൽ പലരുമാണ് ക്ലബ്ബിലെ അംഗങ്ങൾ. ഈ സാഹചര്യത്തിലാണ് കാക്കിയിട്ട ഒരു പോലീസുകാരൻപോലും ഇതുവരേയും ക്ലബ്ബിൽ കേറാതിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണത്തിനുള്ള റമ്മി ടൂർണമെന്റിനു മുന്നോടിയായി ഇക്കുറി തയ്യാറെടുപ്പുകൾ തുടങ്ങിയതായി ഒരാഴ്ച മുമ്പാണ് ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചത്. സംഭവത്തിൽ ഞായറാഴ്ച തന്നെ പരിശോധന നടത്തി കർശന നടപടിയെടുക്കാൻ അദ്ദേഹം പോലീസ് സംഘത്തിനു നിർദ്ദേശം നൽകുകയായിരുന്നു.

കോട്ടയത്തെ ഏതെങ്കിലുമൊരു പറമ്പിലോ പുരയിടത്തിലോ ഇരുന്നു ചീട്ടുകളിക്കുന്ന സാധാരണക്കാരനെ പോലീസ് പിടികൂടിയാൽ എട്ടുകോളം വാർത്ത നിരത്തുന്ന മലയാള മനോരമയടക്കമുള്ള മാധ്യമങ്ങൾ വമ്പന്മാരുടെ ക്ലബ്ബായ കോട്ടയം ക്ലബ്ബിലെ ചീട്ടുകളിയെപ്പറ്റി ഒരുവരിപോലും എഴുതിയിട്ടില്ല. ക്ലബ്ബിലെ ചീട്ടുകളിയെപ്പറ്റിയുള്ള വാർത്ത തേർഡ് ഐ ന്യൂസ്് ലൈവാണ് പുറത്തുവിട്ടത്.