സ്വന്തം ലേഖകൻ
കോട്ടയം: കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും ചൂടുകൂടിയ നഗരമായി കോട്ടയം. ഞായറാഴ്ച 37.3 ഡിഗ്രി സെല്‍ഷസ് ചൂടാണ് കോട്ടയത്ത് രേഖപ്പെടുത്തിയത്.
വേനല്‍മഴ പെയ്തിട്ട് നിന്നതും പകല്‍ സമയത്തെ കാറ്റിന്റെ സാന്നിധ്യം കുറയുന്നതുമാണു ചൂട് കൂടുന്നതിനു കാരണമെന്നാണു കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഭ്യമായ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഫെബ്രുവരി മാസം രേഖപ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന താപനില 37.5 ഡിഗ്രിയാണ്. 1999, 2018 വര്‍ഷങ്ങളില്‍ ഓരോ ദിവസമാണ് ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത്തവണ റിക്കാര്‍ഡ് മറികടക്കുമോയെന്ന ആശങ്കയുമുണ്ട്.
സൂരാഘാതം ഉണ്ടാകാനുള്ള സാധ്യതകള്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നുണ്ട്. വരും ദിവസങ്ങില്‍ കൂടുതല്‍ ചുട്ടുപൊള്ളുമെന്നുമാണു പ്രവചനം.