play-sharp-fill
പടക്കം പൊട്ടും പോലെ ചിട്ടിക്കമ്പനി പൊട്ടിച്ച് മുങ്ങിയ കോട്ടയം നഗരത്തിലെ പടക്ക മൊത്ത വ്യാപാരിക്ക് ജില്ലയ്ക്ക് പുറത്ത് വൻ നിക്ഷേപം; പണം നഷ്ടപ്പെട്ടവർ ഇന്നും ദുരിതക്കയത്തിൽ

പടക്കം പൊട്ടും പോലെ ചിട്ടിക്കമ്പനി പൊട്ടിച്ച് മുങ്ങിയ കോട്ടയം നഗരത്തിലെ പടക്ക മൊത്ത വ്യാപാരിക്ക് ജില്ലയ്ക്ക് പുറത്ത് വൻ നിക്ഷേപം; പണം നഷ്ടപ്പെട്ടവർ ഇന്നും ദുരിതക്കയത്തിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചിട്ടിക്കമ്പനി പൊട്ടിച്ച് കോടിക്കണക്കിന് രൂപയുമായി നാടുവിട്ട് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തി കോട്ടയം മാർക്കറ്റിൽ പടക്കക്കമ്പനി തുടങ്ങിയ വിദ്വാന് ജില്ലയ്ക്ക് പുറത്ത് വൻ നിക്ഷേപമുള്ളതായി തേർഡ് ഐ ന്യൂസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. വർഷകൾക്ക് മുൻപ് ചിട്ടി നടത്തി കോടികൾ നിക്ഷേപമായപ്പോൾ വിദഗ്ധമായി പൊട്ടിച്ച് മുങ്ങിയ മാന്യൻ്റെ കഥ കേട്ടാൽ കോട്ടയത്തുകാർ ഞെട്ടിവിറയ്ക്കും. വർഷങ്ങൾക്കു മുൻപ് ചിട്ടിക്കമ്പനി തകർത്ത ശേഷം നാടുവിട്ട ഇയാൾ കുറേ വർഷങ്ങൾ ഒളിവിൽ കഴിഞ്ഞ ശേഷം നാട്ടിൽ തിരികെ എത്തി, പടക്കങ്ങളുടെ ഹോൾസെയിൽ കച്ചവടം തുടങ്ങുകയായിരുന്നു.
കോട്ടയം നഗരത്തിലെ ആയിരക്കണക്കിനു ഉപഭോക്താക്കളുടെയും, സാധാരണക്കാരുടെയും കോടിക്കണക്കിന് രൂപയാണ്  ഇത്തരത്തിൽ ഈ തട്ടിപ്പ് കമ്പനി തട്ടിയെടുത്തത്.

വർഷങ്ങൾക്ക് ശേഷം തിരികെയെത്തിയ ഇദ്ദേഹം കോട്ടയം നഗരത്തിൽ തന്നെ നിരവധി കെട്ടിടങ്ങളാണ് വാങ്ങിക്കൂട്ടിയത്. ഇതിനു പിന്നാലെ ചങ്ങനാശേരി നഗരത്തിൽ സ്വന്തമായി ഷോപ്പിംങ് കോംപ്ലക്‌സും ഉണ്ട്. കോട്ടയം ജില്ലയ്ക്കകത്തും പുറത്തും നിരവധി സ്വത്തുക്കൾ ഇദ്ദേഹം ഇതിനോടകം തന്നെ വാരിക്കൂട്ടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടേയും കണ്ണിലുണ്ണിയാണ് ഇദ്ദേഹം.ഏതാനും മാസം മുൻപ് ഇദ്ദേഹത്തിൻ്റെ ഷോപ്പിംങ് കോംപ്ലക്സിൻ്റെ ഉദ്ഘാടനത്തിന് ജില്ലയിലെ പ്രമുഖ നേതാക്കൾ എല്ലാവരും എത്തിയിരുന്നു ; തുടരും!