video
play-sharp-fill

കോട്ടയം ചിങ്ങവനത്തെ എസ്ബിഐയെ പറ്റിച്ച് തട്ടിപ്പുകാർ കൊണ്ട് പോയത്  പതിനഞ്ച് ലക്ഷം; തട്ടിപ്പ് നടത്തിയത് എച്ച്ഡിഎഫ്സി ബാങ്കിന്റെ പേരിലെത്തിയ വ്യാജ ഈ മെയിൽ ഉപയോഗിച്ച് !

കോട്ടയം ചിങ്ങവനത്തെ എസ്ബിഐയെ പറ്റിച്ച് തട്ടിപ്പുകാർ കൊണ്ട് പോയത് പതിനഞ്ച് ലക്ഷം; തട്ടിപ്പ് നടത്തിയത് എച്ച്ഡിഎഫ്സി ബാങ്കിന്റെ പേരിലെത്തിയ വ്യാജ ഈ മെയിൽ ഉപയോഗിച്ച് !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:തട്ടിപ്പും വെട്ടിപ്പും വ്യാജ എസ് എം എസും ശ്രദ്ധിക്കുക . നിങ്ങളുടെ പണം നഷ്ടമാകുമെന്ന് ഉപഭോക്താക്കളോട് നിരന്തരം പറയുന്ന എസ്ബിഐയെ തന്നെ പറ്റിച്ച് തട്ടിപ്പ് സംഘം

ചിങ്ങവനത്തുള്ള എസ്ബിഐയെയാണ് വ്യാജ മെയിലിലൂടെ തട്ടിപ്പ് സംഘം കബളിപ്പിച്ച് പതിനഞ്ച് ലക്ഷം കൊണ്ട് പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ ഇമെയിലിൽ നിന്നും സന്ദേശം അയച്ച് ചിങ്ങവനത്തെ എസ്.ബിഐ ശാഖയെ കബളിപ്പിച്ച് പതിനഞ്ച് ലക്ഷം രൂപയാണ് തട്ടിപ്പുകാർ കൊണ്ട് പോയത് ചിങ്ങവനത്തെ വ്യവസായ സ്ഥാപനത്തിന്റെ കറന്റ് അക്കൗണ്ടിൽ നിന്നാണ് സംഘം പണം അടിച്ച് മാറ്റിയത്.

ചിങ്ങവനം എസ് എച്ച്ഒ ടി. ആർ ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ്
കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചിങ്ങവനം എസ്ബിഐ ശാഖയിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്കിൽ നിന്ന് ഇ മെയിൽ സന്ദേ ലഭിക്കുകയായിരുന്നു.

സ്വകാര്യ വ്യവസായ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ ബീഹാറിലുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാനായിരുന്നു സന്ദേശമെത്തിയത്.
തുടർന്നു, ഈ അക്കൗണ്ടിലേയ്ക്ക് ബാങ്ക് അധികൃതർ പതിനഞ്ച് ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു.

അക്കൗണ്ടിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ പിൻവലിച്ചതായി സന്ദേശം ലഭിച്ചതോടെ വ്യവസായ സ്ഥാപനം എസ്ബിഐ ബാങ്കിൽ ബന്ധപ്പെട്ടു.

ഇതോടെയാണ് എസ്ബിഐ അധികൃതർക്ക് തട്ടിപ്പ് മനസിലായത്. ഉടൻ തന്നെ ചിങ്ങവനം എസ്ബിഐയിൽ നിന്നും ബീഹാറിലെ എച്ച്ഡിഎഫ്‌സി ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിനെ തുടർന്നുള്ള അവധി ആയതിനാൽ എച്ച്ഡിഎഫ്സി ബാങ്ക് അവധി ആയിരുന്നു.

ഇതോടെ എസ്ബിഐ അധികൃതർ ചിങ്ങവനം പൊലീസിൽ പരാതി നൽകി.