
കോട്ടയം: പാലാ ചേര്‍പ്പുങ്കലില്‍ നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേയ്ക്ക് ഇടിച്ച് കയറി അപകടം. കടയുടെ ചില്ല് പൂര്‍ണമായും തകര്‍ന്നുവീണു. കടയ്ക്കുള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടിയ്ക്ക് ചില്ല് തെറിച്ചുവീണു പരിക്കേറ്റു.
മൂന്നിലവ് സ്വദേശികളായ ദമ്പതികളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.
മാര്‍സ്ലീവാ ഷോപ്പിംഗ് കോംപ്ലക്സിലാണ് അപകടമുണ്ടായത്. ഐക്കരാസ് ഗ്രാന്‍ഡ് ഹോട്ടലിന് മുന്നിലായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണവിട്ട കാര്‍ ഹോട്ടലിന്റെ ചില്ല് തകര്‍ത്ത് ഉള്ളിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.







