play-sharp-fill
സംസ്ഥാനത്ത് 26 പേർക്കു കോവിഡ് 19 : മൂന്നു പേർക്ക് നെഗറ്റീവ്; സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൊറോണ ബാധിതർ; സ്ഥിതി അതീവ ഗുരുതരം; 14 പേർ സംസ്ഥാനത്തിനു പുറത്തു നിന്നും എത്തിയവർ

സംസ്ഥാനത്ത് 26 പേർക്കു കോവിഡ് 19 : മൂന്നു പേർക്ക് നെഗറ്റീവ്; സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൊറോണ ബാധിതർ; സ്ഥിതി അതീവ ഗുരുതരം; 14 പേർ സംസ്ഥാനത്തിനു പുറത്തു നിന്നും എത്തിയവർ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാക്കി 29 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 14 പേരും സംസ്ഥാനത്തിനു പുറത്തു നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ഈ സാഹചര്യത്തിൽ കേരളം ഇനി അതീവ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചുള്ള വിശദമാംശങ്ങൾ പുറത്തു വിട്ടത്.


സംസ്ഥാനത്ത് രോഗം ബാധിച്ച് ഇപ്പോൾ 64 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. കാസർകോട് പത്തു പേർക്കും, മലപ്പുറത്ത് അഞ്ചു പേർക്കും, പാലക്കാട്, വയനാട് ജില്ലകളിൽ മൂന്നു പേർക്കും വീതം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കു രോഗം ബാധിച്ചിട്ടുണ്ട്. രണ്ടു ആരോഗ്യ പ്രവർത്തകർക്കും, ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ് 19 ഇന്ന് സ്ഥിതിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 11 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 14 പേരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമായി എത്തിയത്. ഇതിൽ ഏഴു പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 174 പേരെയാണ് ഇന്ന് സംസ്ഥാനത്ത് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രോഗ ബാധിതരായവരുടെ എണ്ണം 560 ആയി ഉയർന്നിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 124 മലയാളികളാണ് രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഒരു പഞ്ചായത്തും ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഇന്ന് നടത്തിയ പരിശോധനാ ഫലത്തിൽ 40 എണ്ണവും നെഗറ്റീവായിട്ടുണ്ട്.

ജീവിത ശൈലികളിൽ മാറ്റങ്ങൾ ജനങ്ങൾ ഉൾക്കൊള്ളേണ്ടി വരും. മാസ്‌ക് നിർബന്ധമാക്കി മാറ്റും. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കൊറോണ ലോകത്ത് എന്നും നിലനിൽക്കും. എയ്ഡ്‌സ് രോഗത്തിന്റെ വൈറസിനു സമാനമായ രീതിയിൽ കോവിഡ് വൈറസും തുടരുമെന്നാണ് വ്യക്തമാകുന്നത്. ഇതാണ് ലോകാരോഗ്യ സംഘടന നൽകുന്ന റിപ്പോർട്ട.് ലോക്ക് ഡൗൺ തുടർന്നാലും ഇല്ലെങ്കിലും ഇനിയുള്ള കാലം അതീവ കരുതലും ജാഗ്രതയും ഉണ്ടാകണം.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകളിൽ എത്തി , വീടുകളിലേയ്ക്കു പോകുന്നവരുടെ പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കുന്നതിനു 123 കേന്ദ്രങ്ങൾ തുറക്കും. യാത്രകളും കൂടിച്ചേരലുകളും അത്യാവശ്യകാര്യങ്ങൾക്കു മാത്രം ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.