play-sharp-fill
ദേശീയ- സംസ്ഥാനതല അത്‌ലറ്റുകള്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ; അപൂര്‍വ നേട്ടവുമായി കോട്ടയം കാരിത്താസ് ആശുപത്രി അസ്ഥിരോഗ വിഭാഗം

ദേശീയ- സംസ്ഥാനതല അത്‌ലറ്റുകള്‍ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ; അപൂര്‍വ നേട്ടവുമായി കോട്ടയം കാരിത്താസ് ആശുപത്രി അസ്ഥിരോഗ വിഭാഗം

കോട്ടയം: ദേശീയ- സംസ്ഥാനതല അത്‌ലറ്റുകള്‍ക്കു താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ നടത്തി കാരിത്താസ് ആശുപത്രി അസ്ഥിരോഗ വിഭാഗം.

കായിക പരിക്കുകള്‍ക്കുള്ള കീഹോള്‍ സർജറി സെന്‍ററില്‍ മാസങ്ങളുടെ ഇടവേളകളില്‍ നടത്തിയ ഇടുപ്പ്, ഷോള്‍ഡർ, കണങ്കാല്‍ സന്ധികളിലെ അത്യപൂർവ ശസ്ത്രക്രിയകളാണു വിജയകരമായി പൂർത്തിയാക്കിയത്.


കണങ്കാല്‍ സന്ധിയിലെ ടാലസ് അസ്ഥിയുടെ കാർടിലേജിനു പരിക്കേറ്റ പാമ്പാടി സ്വദേശിയായ ഇരുപത്തിയാറുകാരൻ ആർത്രോസ്കോപ്പിക് ഒട്ടോകാർട് മിൻസ്ഡ് കാർടിലേജ് ഇംപ്ലാന്‍റേഷൻ എന്ന അത്യാധുനിക താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ പൂർണമായി സുഖം പ്രാപിച്ചു. കേരളത്തില്‍ ആദ്യമായി നടത്തിയ ശസ്ത്രക്രിയായിരുന്നു ഇത്. സമാനരീതിയില്‍ പരിക്കേറ്റ മറ്റൊരു രോഗിയും ഇതേ ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യകേരളത്തിലെ ആദ്യ ആർത്രോസ്കോപിക് ലതാർജെ ശസ്ത്രക്രിയയ്ക്കും കാരിത്താസ് സാക്ഷ്യം വഹിച്ചു. തോള്‍ സന്ധിയിലെ കപ്പ് രൂപപ്പെടുന്ന പ്രധാന അസ്ഥിക്കു തേയ്മാനം സംഭവിക്കുകയും ലിഗമെന്‍റുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതു മൂലം നിരന്തരം ഷോള്‍ഡർ തെന്നിമാറുന്ന അവസ്ഥയിലാണു അമ്പത്തിരണ്ടുകാരിയായ അധ്യാപിക കാരിത്താസിലെത്തിയത്.
ഇടുപ്പു സന്ധിയുടെ രോഗ നിർണയത്തിനായി കാരിത്താസ് ആശുപത്രിയിലെത്തിയ എട്ടു മാസം പ്രായമായ കുഞ്ഞിന്‍റെ ചികിത്സയും ഹിപ്പ് ആർത്രോസ്കോപ്പിക് സർജറിയിലൂടെ വിജയകരമായി നടത്തി.

കാരിത്താസ് സ്പോർട്സ് ഇൻജുറി ആൻഡ് കീഹോള്‍ സർജറി വിഭാഗത്തിലെ ചീഫ് കണ്‍സല്‍ടന്‍റ് ഡോ. ആനന്ദ് കുമരോത്തിന്‍റെ നേതൃത്വത്തിലാണ് അത്യാധുനിക ശസ്ത്രക്രിയകള്‍ നടന്നത്. കാരിത്താസ് ആശുപത്രി ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് ചികിത്സക്കു നേതൃത്വം വഹിച്ച ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാഫിനെയും ഫിസിയോതെറാപ്പിസ്റ്റുകളെയും അഭിനന്ദിച്ചു.