
കോട്ടയം ഗാന്ധി സ്ക്വയറിൽ ജാതി അയിത്തത്തിനെതിരെ ബി.വി.എസ് പ്രതിഷേധ സംഗമം നടത്തി.
സ്വന്തം ലേഖകൻ
കോട്ടയം : മന്ത്രി കെ. രാധാകൃഷ്ണനെതിരെ ക്ഷേത്രത്തിലുണ്ടായ ജാതി അയിത്തത്തിനെതിരെ ബി.വി.എസ് പ്രതിഷേത സംഗമം നടത്തി. ജാതിവ്യവസ്ഥയുടെ മാലിന്യം മനസ്സിൽ പേറുന്നവർ കേരളീയ സമൂഹത്തിൽ ഉണ്ടെന്നതിന് തെളിവാണ് ഈ സംഭവമെന്നും ഇനിയും തുടർ പ്രക്ഷോഭം നടത്തുമെന്നും ബി.വി.എസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പറഞ്ഞു.
കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറയാണ് സ്വാഗതം ആശംസിച്ചത്.
മുൻ സംസ്ഥാന പ്രസിഡന്റ് പി.ആർ. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.എസ്.ശശീന്ദ്രൻ, രവികുമാർ റ്റി എസ് , സി.പി.സോമൻ ,
വിജയ് ബാലകൃഷ്ണൻ,
ശിവ പ്രകാശ് എം.ആർ, കെ.പി.ദിവാകരൻ,
ഡോ. അഖിൽ സുഭാഷ്,
എ.വി. മനോജ്,
സുരേഷ് ഡി എന്നിവരും പ്രസംഗിച്ചു.
Third Eye News Live
0