കോട്ടയം ചിങ്ങവനത്ത് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറി പി.കെ. ജോൺ കാര്യാലിൻ്റെ മകനാണ്
കോട്ടയം: ചിങ്ങവനത്ത് നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് സെക്രട്ടറി പി.കെ. ജോൺ കാര്യാലിൻ്റെ മകൻ ക്ലിൻറ് ജോൺസൺ (37) ആണ് മരിച്ചത്.
താഴത്തങ്ങാടി വളളംകളി കണ്ടതിനു ശേഷം ചങ്ങനാശ്ശേരിയിലുള്ള ഭാര്യാ ഗൃഹത്തിലേയ്ക്ക് പോകവേയാണ് അപകടം. പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടു കൂടി മരിച്ചു.
അമ്മിണിയാണ് മാതാവ്. സഹോദരങ്ങൾ നിഖിൽ കെ. ജോൺ ( റവന്യൂ മന്ത്രി കെ. രാജൻ്റെ പേഴ്സണൽ സ്റ്റാഫംഗം), ഉല്ലാസ് കെ. ജോൺ (ലണ്ടൻ) . നിഷയാണ് ഭാര്യ. ഒരു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. സംസ്കാരം നാളെ ഒളശ്ശ സെ. മാർക്സ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0