
സ്വന്തം ലേഖകൻ
കോട്ടയം: പൊരിവെയിലിൽ പണിയെടുക്കുന്ന പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും, ആതുര സേവകർക്കും മോരും വെള്ളം നല്കുവാനുള്ള കുപ്പികൾ ബാറിൽ നിന്നും ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് നിഷ സ്നേഹക്കൂട് പങ്കുവച്ച ഫേസ് ബുക്ക് കുറിപ്പ് വൈറൽ.
കുറിപ്പ് വായിക്കാം;

Whatsapp Group 1 | Whatsapp Group 2 |Telegram Group
“അക്ഷര നഗരിയിലെ മദ്യപാനികളായ സഹോദരങ്ങൾ ഉറപ്പായും വായിക്കണം,
ആക്രി പെറുക്കുകയല്ല ട്ടൊ,തെരുവിലെ സഹോദരങ്ങൾക്കും, പൊരിവെയിലിൽ പണിയെടുക്കുന്ന പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും, ആതുര സേവകർക്കും മോരും വെള്ളം നല്കുവാനുള്ള കുപ്പികൾ കോട്ടയത്തെ അർക്കാഡിയ ബാറിൻ്റെ പിന്നിൽ നിന്നും ശേഖരിക്കുകയാണ്,,
കഴിഞ്ഞ ലോക്ഡൗൺ കാലയളവിലും ദിവസവും 200 ഓളം അര ലിറ്റർ കുപ്പികൾ നല്കിയതും അർക്കാഡിയ ബാറിലെ പ്രിയപ്പെട്ടവരായിരുന്നു,
ഈ പ്രവശ്യവും ഞങ്ങൾ സമീപിച്ചപ്പോഴും ഒരു മടിയും കൂടാതെ എത്ര കുപ്പികൾ വേണമെങ്കിലും എടുത്തു കൊള്ളുവാൻ സമ്മതിച്ചെങ്കിലും, അര ലിറ്റർ കുപ്പികൾ കുറവായതിനാൽ ഞങ്ങൾ കോട്ടയം MC റോഡിലെ പ്രശസ്തവും, പുരാതനവുമായ ‘ഒരു ബാറിനെ കാര്യ കാരണങ്ങൾ പറഞ്ഞ് സമീപിച്ചെങ്കിലും കുപ്പികളുണ്ട്,സൗജന്യമായി തരാനാവില്ല
കിലോയ്ക്ക് ഇത്ര രൂപ തന്നാലെ തരുകയുള്ളൂ എന്ന കടുംപിടുത്തമാണ് മനേജ്മെൻ്റ് സ്വീകരിച്ചത്,
പ്രിയപ്പെട്ടെ ബാറിലെ സാറെ,,
നിങ്ങളുടെ ബാറിൽ മദ്യപിക്കുവാൻ വരുന്നവരുടെ കൈയ്യിൽ നിന്നും കുപ്പിയുടെ പൈസ കൂടി ചേർത്തല്ലേ വാങ്ങുന്നത്
അതുകൂടി ചേർത്തുവെച്ചല്ലേ അഞ്ചോ പത്തോ തലമുറയ്ക്കുള്ളത് സമ്പാദിച്ച് വെച്ചിരിക്കുന്നത്,
നിങ്ങളിൽ നിന്നും മദ്യം വാങ്ങി കുടിച്ച് നിങ്ങളെ വളർത്തിയവർ തന്നെയാണ് ഇന്ന് കോവിഡ് പ്രതിസന്ധിയിൽ മുണ്ടു മുറുക്കിയുടുത്ത് കഴിയുന്നത്,
അവരുടെ പട്ടിണി മാറ്റാൻ പൈസയോ, ഭക്ഷ്യധാന്യങ്ങളോ, നിങ്ങൾ 5 രൂപയ്ക്ക് വാങ്ങി 20 രൂപയ്ക്ക് വിൽക്കുന്നതോ ഒന്നുമല്ല ചോദിച്ചത്
അവരുടെ ഇപ്പോഴത്തെ ദാഹമകറ്റാൻ അവർ കുടിച്ചിട്ട് കളഞ്ഞിട്ട് പോയ വെറും കുപ്പികളാണ്,
അതിനു പോലും പണം ചോദിക്കുന്ന നിങ്ങളൊക്കെ മനുഷ്യരാണോ എന്ന് ചോദിക്കുന്നില്ല,,കാരണം അല്ല എന്നത് കൊണ്ട് തന്നെ!
ഇങ്ങനെയുണ്ടാക്കുന്ന പൈസ ജീവിതത്തിലോ അവസാനകാലത്തോ ഉപയോഗിക്കുമോ എന്നു ചോദിച്ചാലും ഉത്തരം ഇല്ല എന്ന് തന്നെ,,
കോട്ടയത്തെ മദ്യപാനികളോട് ഒരു വാക്ക്,കുടിക്കെരുതെന്നല്ല,അത് പറഞ്ഞാൽ കേൾക്കില്ലന്നറിയാം,ഇങ്ങനെയുള്ള ഒരിടത്ത് നിന്ന് കുടിക്കരുത്… “