
കോട്ടയത്ത് ബാങ്ക് ജീവനക്കാരുമായി സംഘര്‍ഷം; ആക്രമണത്തിൽ കൈവിരല്‍ അറ്റുപോയ ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനുമെതിരെ വധശ്രമത്തിന് കേസ്; നടപടി ഏറ്റുമുട്ടലിനിടെ ബാങ്ക് ജീവനക്കാരന് പരിക്കേറ്റതോടെ
സ്വന്തം ലേഖിക
വിജയപുരം: കോട്ടയം ആനത്താനത്ത് വായ്പാ കുടിശിക പിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.
സംഘര്‍ഷത്തില്‍ കൈവിരല്‍ അറ്റുപോയ ഓട്ടോ ഡ്രൈവര്‍ രഞ്ജിത് ചികില്‍സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമുട്ടലിനിടെ ബാങ്ക് ജീവനക്കാരിലൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതോടെയാണ് ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തത്. ആക്രമണത്തിനായി കൊണ്ടു വന്ന ആയുധങ്ങള്‍ പ്രയോഗിക്കുന്നതിനിടെ ബാങ്ക് ജീവനക്കാര്‍ക്ക് സ്വയം മുറിവേല്‍ക്കുകയായിരുന്നെന്ന് ആക്രമിക്കപ്പെട്ട വീട്ടുകാര്‍ പറയുന്നു.
കോട്ടയം വിജയപുരത്തിനടുത്ത് ഇന്നലെ ആയിരുന്നു അക്രമം നടന്നത്. സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടിയെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.
മണര്‍കാട്ടെ ശാഖയില്‍ നിന്ന് ഓട്ടോറിക്ഷ വാങ്ങാനായി രഞ്ജിത് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ ബാങ്ക് അധികൃതര്‍ വിട്ട ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്രമം ചെറുക്കാന്‍ ശ്രമിച്ച സഹോദരന്‍ അജിത്തിനും പരുക്കുണ്ട്.