
സ്വന്തം ലേഖകൻ
കോട്ടയം : നഗരത്തിലെ ഏറ്റവും തിരക്കേറിയ ബേക്കർ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാൻ പൊലീസ് നടത്തിയ നീക്കത്തിന് വിലങ്ങ് തടിയായി പെട്ടിക്കടക്കാർ .
ബേക്കർ ജംഗ്ഷ്നിൽ വീതി കുറച്ച മീഡിയൻ

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ റോഡിലെ മീഡിയന്റെ (റോഡുകൾ വേർതിരിക്കുന്നതിന് റോഡിന്റെ നടുഭാഗത്ത് കെട്ടി അടച്ച ഭാഗം) വലിപ്പക്കൂടുതൽ മൂലം എംസി റോഡിലേക്ക് കയറാൻ ബുദ്ധിമുട്ടുകയായിരുന്നു.
ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായി മീഡിയന്റെ വീതി കുറക്കുകയും ഇലക്ട്രിക് പോസ്റ്റുകൾ റോഡിൽ നിന്ന് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇന്നലെ രാത്രി മുതൽ പ്രത്യക്ഷപ്പെട്ട പെട്ടിക്കട
ഇതിന് തൊട്ട് പിന്നാലെയാണ് ബേക്കർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസുകൾ നിർത്തുന്നതിന് സമീപം ഇന്നലെ രാത്രി മുതൽ പുതിയ പെട്ടിക്കട പ്രത്യക്ഷപ്പെട്ടത്. ഇത് മൂലം ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന കെ എസ് ആർ ടി സി ബസുകൾ റോഡിലേക്ക് കയറ്റി നിർത്തേണ്ടിവരും . ഇതോടെ ബേക്കർ ജംഗ്ഷൻ വീണ്ടും കുരുക്കിലാകും.