കോട്ടയം അയർക്കുന്നത്ത് വാടകവീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ അസഭ്യം പറയുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു; വീട്ടുടമ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: അയർക്കുന്നത്ത് വാടകവീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ചീത്തവിളിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ വീട്ടുടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.

അയർക്കുന്നം പാണംകുന്നേൽപടി ഭാഗത്ത് പാണം കുന്നേൽ വീട്ടിൽ ജോൺ ചെറിയാൻ (46) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ തന്റെ വാടകവീട്ടിലെ താമസക്കാരനായ യുവാവിനെ ചീത്ത വിളിച്ച് അപമാനിക്കുകയും, തുടർന്ന് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയുമായായിരുന്നു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കോട്ടയം ഡി.വൈ.എസ്പി അനീഷ് കെ.ജിയുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാൾക്കെതിരെ എസ്.സി /എസ്.റ്റി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.