
ആതിരയുടെ മരണം: അരുണിന്റെ ഫോണ്‍ ഓഫായത് കോയമ്പത്തൂരില്‍ വെച്ച്; സുഹൃത്തുക്കളുടെയടക്കം വീടുകളില്‍ തിരച്ചില്‍; അന്വേഷണം തമിഴ്നാട്ടിലേക്ക്
സ്വന്തം ലേഖിക
കോട്ടയം: കടുത്തുരുത്തിയില്‍ മുന്‍ സുഹൃത്തിന്റെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയ്ക്കായി പൊലീസ് അന്വേഷണം തുടരുന്നു.
പ്രതി അരുണ്‍ വിദ്യാധരന്‍ തമിഴ്നാട്ടില്‍ ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ കോട്ടയം പൊലീസിന്റെ രണ്ടു സംഘങ്ങള്‍ തമിഴ്നാട്ടില്‍ തുടരുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും മുൻപ് കോയമ്പത്തൂരിലായിരുന്നു അരുണിന്റെ ലൊക്കേഷന്‍ ലഭിച്ചത്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി.
ആത്മഹത്യ പ്രേരണയ്ക്കു പുറമേ പ്രതിക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലാണ്. അരുണിന്റെ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കോതനല്ലൂര്‍ സ്വദേശിനി ആതിര തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്.
Third Eye News Live
0