കൊട്ടാരക്കരയിൽ ഡോക്ടറെ കുത്തിക്കൊന്നു; കോട്ടയത്ത് നേഴ്സി ന്റെ കൈ ഒടിച്ചു; ആരോഗ്യ വകുപ്പ് ജീവനക്കാർ വീട്ടിൽ തിരിച്ച് എത്തിയാൽ ഭാഗ്യം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം/കൊട്ടാരക്കര: കോട്ടയം സ്വദേശിയായ ഹൗസ് സര്‍ജന്‍ വന്ദനാ ദാസിന് കുത്തേറ്റ് (23) മരിച്ചതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ രോഗി നേഴ്സിന്റെ കൈ ഒടിച്ച വാർത്തയും

പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ ഇന്ന് രാവിലെ കുത്തിയത്. കോട്ടയം സ്വദേശി ഡോ. വന്ദനയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് സംഭവിച്ച ദാരുണാന്ത്യത്തില്‍ കണ്ണീരോടെ വിറങ്ങലിച്ച് നില്ക്കുകയാണ് വന്ദനയുടെ സുഹൃത്തുക്കളും അധ്യാപകരും.

ഡോക്ടര്‍ വന്ദനയുടെ മൃതശരീരം കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനം തുടരുകയാണ്. വന്‍ജനാവലിയാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

ഈ ദുരന്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ ആക്രമണമുണ്ടായെന്ന വാർത്തയും പുറത്ത് വന്നത്.

മെഡിക്കൽ കോളേജിലെ താത്ക്കാലിക ജീവനക്കാരിയായ നേഴ്സ് നേഹാ ജോൺനെ ആണ് രോഗി മർദ്ദിച്ചത്.

ആക്രമണത്തിൽ നേഹയുടെ കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്.സംഭവത്തിൽ നേഹ ഗാന്ധിനഗർ പൊലീസിൽ പരാതി നല്കി.

ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദ്ദനമുണ്ടായത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

കുറിച്ചി ഹോമിയോ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി, തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത അവസ്ഥയാണ്.

കുറിച്ചി ഹോമിയോ ആശുപത്രിയിൽ ഡീ അഡിക്ഷൻ ചികിൽസയിലുള്ളവർ കിടക്കുന്നത് ജനറൽ വാർഡിലാണ്. ഒരു രോഗി നില വിട്ട് പെരുമാറിയാൽ അവസ്ഥ ഭീകരമായിരിക്കും . മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ കോടിക്കണക്കിന് രൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിനായി ചിലവഴിക്കുന്നത്. തുക ചിലവാക്കുന്നതല്ലാതെ ആശുപത്രി വികസിക്കുന്നില്ലന്നതാണ് യാഥാർത്ഥ്യം