
സ്കൂൾ വിദ്യാർത്ഥിക്ക് വൃക്ക ദാനം ചെയ്ത അധ്യാപികക്കെതിരെ അപവാദ പ്രചാരണം..! കോട്ടയത്തെ അഭിഭാഷക രാജി ചന്ദ്രന് 2വർഷം കഠിനതടവും ഒരു ലക്ഷ രൂപ പിഴയും..! പരാതി നൽകിയത് പാറമ്പുഴ സ്കൂളിലെ കായിക അധ്യാപികയായ മിനി
സ്വന്തം ലേഖകൻ
കോട്ടയം : സ്കൂൾ വിദ്യാർഥിനിക്ക് വൃക്ക ദാനം ചെയ്ത അധ്യാപികയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസിൽ അഭിഭാഷകയായ മുട്ടമ്പലം സ്വദേശിനി രാജിചന്ദ്രന് 2 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
വിധിച്ച് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി
നാഗമ്പടം റെഡ്ക്രോസ് ടവറിന് സമീപം അപകീർത്തികരമായ പോസ്റ്റർ പതിച്ചതിനാണ് രാജിയെ കോടതി ശിക്ഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറമ്പുഴ സ്കൂളിലെ കായിക അധ്യാപികയായ മാന്നാനം സ്വദേശിനി മിനി മാത്യുവാണ് രാജിക്കെതിരേ കേസ് നൽകിയത്. രാജി ചന്ദ്രൻ കുറ്റക്കാരി ആണെന്ന് തെളിഞ്ഞതോടെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ( കോടതി – 2) ടിയാര
റോസ് മേരി ശിക്ഷ വിധിക്കുകയായിരുന്നു .
മിനിയും രാജി ചന്ദ്രനും ഓൾ ഇന്ത്യ സിറ്റിസൻസ് വിജിലൻസ് കമ്മിറ്റി എന്ന സംഘടനയിലെ പ്രവർത്ത കരായിരുന്നു. മിനി 2014 ലാണ് വൃക്കദാനം ചെയ്തത്. എന്നാൽ വ്യക്ക ദാനം ചെയ്തിട്ടില്ലെന്നും പണപ്പിരിവ് നടത്തി ആളുകളെ മിനി വഞ്ചിക്കുകയാണെന്നും രാജി ” പ്രചരിപ്പിച്ചതായാണ് കേസ്. മിനിക്കു വേണ്ടി അഡ്വ. സി.എസ്. അജയൻ, അഡ്വ. ലിജോ കുര്യൻ ജോസ് എന്നിവർ ഹാജരായി.