കോട്ടയം അടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; എൻജി‍ൻ പൂർണ്ണമായും കത്തി നശിച്ചു; ആളപായമില്ല

Spread the love

കോട്ടയം: അടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന മിനിടെമ്പോയ്ക്ക് തീപിടിച്ചു. ആളപായമില്ല. ഇന്ന് രാവിലെയാണ് വാഹനം
റോഡരികിൽ നിന്ന് കത്തിയത്.

video
play-sharp-fill

തൊട്ടടുത്തുള്ള കാർ ഷോറൂമുകളായ
ഹോണ്ടായിൽ നിന്നും,
ഫോക്സ് വാഗണിൽ നിന്നും ജീവനക്കാരെത്തി
എയറടിച്ച് തീ കെടുത്തുകയായിരുന്നു. വാഹനത്തിന്റെ എൻജിൻ പൂർണ്ണമായും കത്തി നശിച്ചു.

കാർ ഷോറൂമിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group