കോട്ടയം അടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; എൻജിൻ പൂർണ്ണമായും കത്തി നശിച്ചു; ആളപായമില്ല
കോട്ടയം: അടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന മിനിടെമ്പോയ്ക്ക് തീപിടിച്ചു. ആളപായമില്ല. ഇന്ന് രാവിലെയാണ് വാഹനം
റോഡരികിൽ നിന്ന് കത്തിയത്.
തൊട്ടടുത്തുള്ള കാർ ഷോറൂമുകളായ
ഹോണ്ടായിൽ നിന്നും,
ഫോക്സ് വാഗണിൽ നിന്നും ജീവനക്കാരെത്തി
എയറടിച്ച് തീ കെടുത്തുകയായിരുന്നു. വാഹനത്തിന്റെ എൻജിൻ പൂർണ്ണമായും കത്തി നശിച്ചു.
കാർ ഷോറൂമിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0