video
play-sharp-fill
കോട്ടയം നഗരമധ്യത്തിൽ  ടിബി റോഡിൽ വാഹനാപകടം; ബുള്ളറ്റും കാറും കൂട്ടിയിടിച്ച്  ബുള്ളറ്റ് യാത്രക്കാരനായ യുവാവിന് പരിക്ക്

കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടം; ബുള്ളറ്റും കാറും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവിന് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം:കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടം . ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഇയാളെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും കോടിമത ഭാഗത്തേയ്ക്കു വരികയായിരുന്നു കാർ എതിർ ദിശയിൽ വന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് റോഡരികിലേയ്ക്കു മറിഞ്ഞു. ബുള്ളറ്റ് യാത്രക്കാരനായ യുവാവിന് മുഖത്തും കാലിലും സാരമായി പരിക്കേറ്റു.

ഇയാളെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.