
കോട്ടയം നഗരമധ്യത്തിലെ തീയറ്ററിലെ എട്ടു സീറ്റുകൾ അക്രമി കുത്തിക്കീറി: ആക്രമണം കഞ്ചാവ് ലഹരിയിൽ; ചങ്ങനാശേരിയ്ക്കു പിന്നാലെ കോട്ടയം നഗരത്തിലും തീയറ്ററിൽ അക്രമം
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിലെ തീയറ്ററിലെ എട്ടു സീറ്റുകൾ അക്രമി കുത്തിക്കീറി. പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കഞ്ചാവിന്റെ ലഹരിയിലാണ് അക്രമി തീയറ്ററിനുള്ളിൽ കയറിയ ശേഷം ആക്രമണം നടത്തിയതെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആക്രമണത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ സഹിതം തീയറ്റർ അധികൃതർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഡിസംബർ 18 ന് ഫസ്റ്റ്‌ഷോയുടെ സമയത്തായിരുന്നു നഗരത്തിലെ പ്രമുഖ തീയറ്ററിൽ ആക്രണം ഉണ്ടായത്. സിനിമയ്ക്കായി 80 രൂപയുടെ ടിക്കറ്റ് എടുത്താണ് ഇയാൾ കയറിയത്. ഇന്റർ വെല്ലിനു ശേഷം ഇയാൾ ഈ ക്ലാസിൽ നിന്നും മാറിയ അക്രമി 130 രൂപ നിരക്കുള്ള അപ്പർ സർക്കിൾ ക്ലബ് എന്ന ക്ലാസിൽ കയറി ഇരുപ്പുറപ്പിച്ചു. തുടർന്ന് എട്ടു സീറ്റുകൾ പേനാക്കത്തിയോ, ഇതിനു സമാനമായ ആയുധമോ ഉപയോഗിച്ച് കുത്തിക്കീറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോയ്ക്കു ശേഷം തീയറ്റർ വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് സീറ്റുകൾ കുത്തിക്കീറി നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് ഇവർ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സീറ്റ് കുത്തിക്കീറിയത് കണ്ടെത്തിയത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്പർ സർക്കിൾ എന്ന ക്ലാസിലെ ഡി 23 മുതൽ 27 വരെയുള്ള അഞ്ചു സീറ്റുകൾ വരെയും, ഡി 24 മുതൽ 26 വരെയുള്ള സീറ്റുകളുടെ ചാരുന്ന ഭാഗവും, ഇ 24 25 സീറ്റുകളുടെ ചാരുന്ന ഭാഗവുമാണ് അക്രമി നശിപ്പിച്ചിരിക്കുന്നത്. പതിനായിരം രൂപയ്ക്കു മുകളിൽ നഷ്ടമുണ്ടായതായാണ് കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്.