video
play-sharp-fill

പിതാവിന്റെ മരണ ശേഷം വ്യാജരേഖ ചമച്ച്‌ സ്വത്ത് തട്ടിയെടുത്തു; മകൻ അറസ്റ്റില്‍

പിതാവിന്റെ മരണ ശേഷം വ്യാജരേഖ ചമച്ച്‌ സ്വത്ത് തട്ടിയെടുത്തു; മകൻ അറസ്റ്റില്‍

Spread the love

 

സ്വന്തം ലേഖിക

കോട്ടയം: പിതാവിന്റെ മരണ ശേഷം വ്യാജരേഖ ചമച്ച്‌ സ്വത്ത് തട്ടിയെടുത്ത കേസില്‍ മകൻ അറസ്റ്റില്‍. കുളങ്ങര പുത്തൻപറമ്പില്‍ കെ.ആര്‍ ചന്ദ്രനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

പിതാവിന്റെ മരണശേഷം വില്‍പ്പത്രം തയാറാക്കുകയും പിന്നീട വ്യാജ ഒപ്പിട്ട് മുട്ടമ്പലം ഭാഗത്തുള്ള വീടും, വസ്തുവുമാണ് ഇയാൾ കൈക്കലാക്കിയത്.
ഇതേ തുടര്‍ന്ന് ഇയാളുടെ സഹോദരി നല്‍കിയ പരാതിയിലാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഒപ്പ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.