

ആരോഗ്യ മന്ത്രിയുടെ പേർസണൽ സ്റ്റാഫിനെതിരെ മലപ്പുറം സ്വദേശിയുടെ കൈക്കൂലി ആരോപണം.
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണ ജോർജിന്റെ സ്റ്റാഫ് അഖിൽ മാത്യുവിനെതിരെ കൈക്കൂലി ആരോപണം. ഡോക്ടർ നിയമത്തിനായി ഒരു ലക്ഷം കൈക്കൂലി വാങ്ങിയെന്നു പരാതി.
മലപ്പുറം സ്വദേശി ഹരിദാസാണ് പരാതി നൽകിയത്.ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനാണ് പണം നല്‍കിയതെന്ന് പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
5 ലക്ഷം രൂപ ഗഡുക്കളായി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ഇയാള്‍ ആരോപിക്കുന്നു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖില്‍ സജീവെന്നും ഹരിദാസൻ പറഞ്ഞു. സിഐറ്റിയു മുൻ ഓഫീസ് സെക്രട്ടറിയാണ് അഖില്‍ സജീവെന്നും ഹരിദാസൻ കൂട്ടിച്ചേര്‍ത്തു.
Third Eye News Live
0