play-sharp-fill
പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസിന്റെ സേഫ് ചലഞ്ച്

പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കി യൂത്ത് കോൺഗ്രസിന്റെ സേഫ് ചലഞ്ച്

സ്വന്തം ലേഖകൻ

മരങ്ങാട്ടുപിള്ളി: യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ സേഫ് കടുത്തുരുത്തി ചലഞ്ചിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.

മരങ്ങാട്ടുപിള്ളി ടൗണും പഞ്ചായത്ത് കാര്യാലയം, പൊലീസ് സ്റ്റേഷൻ, റേഷൻ കടകൾ, പമ്പുകൾ ഉൾപ്പെടെ പൊതുഇടങ്ങളും അണുവിമുക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗൺ ഇളവ് ചെയ്യുന്നതോടെ ജനങ്ങൾ കൂടുതലായി പുരത്തിറങ്ങുമ്പോൾ രോഗവ്യാപന സാധ്യത തടയാനാണ് ‘വീടും നാടും സുരക്ഷിതമാക്കാം’ എന്ന മുദ്രാവാക്യവുമായി യൂത്ത്‌ കോൺഗ്രസ് അനുണശീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൈജു ജോസഫ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, യൂത്ത് കോണ്. നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ ശശി, ജിൻസൻ സി സി, നേതാക്കളായ കെ വി മാത്യു, ജോസ് ജോസഫ് മാർട്ടിൻ പന്നിക്കോട്ട്,

ഫ്രാൻസിസ് ജോസഫ്, ഹരിക്കുട്ടൻ കെ ആർ അനൂപ് കെ എൻ, അരുൺ പി തങ്കച്ചൻ, സിജു ഞവരക്കാട്ട്, അനൂപ് മാത്യു, ജിഷ്ണു, ജോജോ ജോസഫ് ആദിത്യൻ എം എ, അമൽ ജി, അക്ഷയ് വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.