ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയെ കടന്നു പിടിച്ച ടിടിഇ കോട്ടയത്ത് അറസ്റ്റിൽ. യുവതി ഒറ്റക്കാണ് യാത്ര ചെയ്യുന്നതെന്നും ശ്രദ്ധിക്കണമെന്നും എക്‌സാമിനറോട് പിതാവ് പറഞ്ഞതോടെ യുവതിയുടെ മേൽ കണ്ണ് വെച്ച് ടിടിഇ; ഒടുവിൽ കള്ള് മൂത്ത് യുവതിയെ കയറി പിടിച്ച് ടിടിഇ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയെ കടന്നു പിടിച്ച ടിടിഇ കോട്ടയത്ത് അറസ്റ്റിൽ.
തിരുവനന്തപുരം ചിറ്റേത്ത്മുക്ക് നിധീഷ് (35) ആണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ നിലമ്പൂര്‍ കൊച്ചുവേളി സര്‍വീസ് നടത്തുന്ന രാജ്യ റാണി എക്സ്‌പ്രസ്സ് ട്രെയിനില്‍ വച്ചാണ് സംഭവം. . യുവതി ഒറ്റയ്ക്കാണ് യാത ചെയ്യുന്നതെന്നും ശ്രദ്ധിക്കണമെന്നും എക്‌സാമിനറോട്
പിതാവ് പറഞ്ഞു. ഇതോടെ യുവതിയുടെ മേൽ നോട്ടമിട്ടിരുന്നു ടിടിഇ;പുലർച്ചെ ഒരു മണിയോടെ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയെ നിധീഷ് കടന്ന് പിടിക്കുകയായിരുന്നു.

ബലമായി കൈക്ക് കയറി പിടിച്ചപ്പോൾ യുവതി കുതറി മാറി വീണ്ടും ശല്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ റെയില്‍വേ പൊലീസില്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍ ഫോണില്‍ വിളിച്ച്‌ യുവതി പരാതിപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ കമ്പാർട്ട്മെന്റില്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വൈദ്യപരിശോധന നടത്തിയതില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തി.ട്രെയിന്‍ യാത്രക്കാരായ യുവതികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമ്പോൾ ജീവനക്കാരന്‍ തന്നെ ഇത്തരത്തില്‍ പെരുമാറിയത് റയില്‍വേ അധികൃതര്‍ ഗൗരവമായാണ് കാണുന്നത്.

കോടതിയില്‍ ഹാജരാക്കി പ്രതിയെ ഇന്ന് തന്നെ റിമാന്‍ഡ് ചെയ്യുമെന്ന് റെയില്‍വേപൊലീസ് ഇന്‍സ്പെക്ടര്‍ റെജി പി. ജോസഫ് അറിയിച്ചു.