
കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എം.എന്‍. ശിവപ്രസാദ് സര്‍വീസില്‍നിന്നു വിരമിച്ചു
സ്വന്തം ലേഖകൻ
കോട്ടയം :കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എം.എന്‍. ശിവപ്രസാദ് സര്‍വീസില്‍നിന്നു വിരമിച്ചു.കേരളത്തിലുടനീളം എക്‌സസൈസ് വകുപ്പിനായി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം നിരവധി പ്രമാദമായ കേസുകളിൽ അന്വേഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
മറ്റു വകുപ്പുകളുമായി ചേർന്നുനടത്തിയിട്ടുള്ള എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ വകുപ്പിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ നിർണായകമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് വകുപ്പിൽ പ്രിവന്റീവ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച ശിവപ്രസാദ് പൂഞ്ഞാർ സ്വദേശിയാണ്.
ഔദ്യോഗികമേഖലയ്ക്കു പുറമേ കലാ-കായിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മൃദംഗകലാകാരൻകൂടിയാണ്. കഴിഞ്ഞ 8 വർഷമായി ശബരിമലയിൽ എക്‌സൈസ് വകുപ്പിനെ പ്രതിനിധീകരിച്ച് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
Third Eye News Live
0
Tags :