video
play-sharp-fill

വാഴത്തോട്ടത്തിൽ കമിതാക്കളുടെ അതിരുവിട്ട പെരുമാറ്റം ; ചോദ്യം ചെയ്ത ആര്‍പ്പൂക്കര സ്വദേശിയായ കർഷകനെ കമിതാക്കള്‍ സംഘം ചേര്‍ന്നു  മര്‍ദിച്ചു ; ഹെല്‍മറ്റിനു തലയ്ക്കടിയേറ്റ കര്‍ഷകന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

വാഴത്തോട്ടത്തിൽ കമിതാക്കളുടെ അതിരുവിട്ട പെരുമാറ്റം ; ചോദ്യം ചെയ്ത ആര്‍പ്പൂക്കര സ്വദേശിയായ കർഷകനെ കമിതാക്കള്‍ സംഘം ചേര്‍ന്നു മര്‍ദിച്ചു ; ഹെല്‍മറ്റിനു തലയ്ക്കടിയേറ്റ കര്‍ഷകന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

ആര്‍പ്പൂക്കര: വാഴത്തോട്ടത്തിൽ കമിതാക്കളുടെ അതിരുവിട്ട പെരുമാറ്റം ചോദ്യം ചെയ്ത കർഷകനെ കമിതാക്കള്‍ സംഘം ചേര്‍ന്നു മര്‍ദിച്ചതായി പരാതി.ആര്‍പ്പൂക്കര വില്ലൂന്നി പഴൂപ്പറന്പില്‍ ഷണ്‍മുഖനാണു ക്രൂരമായ മര്‍ദനമേറ്റത്.

ഹെല്‍മറ്റിനു തലയ്ക്കടിയേറ്റ കര്‍ഷകന്‍ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം ആര്‍പ്പൂക്കര അല്‍ഫോന്‍സാ ഭവനുസമീപമാണ് സംഭവം. ഷണ്‍മുഖന്‍ ഇവിടെ കൃഷിസ്ഥലം പാട്ടത്തിനെടുത്ത് വാഴക്കൃഷി നടത്തിവരികയാണ്.

കഴിഞ്ഞദിവസം വാഴത്തോട്ടത്തില്‍ എത്തുന്പോള്‍ കമിതാക്കളുടെ അതിരുവിട്ട പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടു. ഷണ്‍മുഖന്‍ ഇവരെ
വാഴത്തോട്ടത്തില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചു. ഇതിനെ തുടർന്ന് യുവാവ് ഇയാളെ പിടിച്ചുതള്ളുകയും മര്‍ദിക്കുകയും ചെയ്തിരുന്നതായി പറയുന്നു.

ഇതിന്‍റെ തുടര്‍ച്ചയായി വെള്ളിയാഴ്ച വൈകുന്നേരം യുവാവ് സുഹൃത്തുക്കളുമായി സംഘടിച്ചെത്തി ഷണ്‍മുഖനെ ഹെല്‍മറ്റ് ഉപയോഗിച്ച്‌ മര്‍ദിച്ച്‌ അവശനാക്കുകയായിരുന്നു.
സ്ഥലത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണെന്നു നാട്ടുകാര്‍ പറയുന്നു.സംഭവത്തിൽ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു