video
play-sharp-fill
ലഹരി മരുന്നിനെതിരെ ബോധവൽക്കരണവുമായി മൊബൈൽ ഫോൺ അസോസിയേഷൻ; പരിപാടിയിൽ കോട്ടയം എസ് പി  ലഹരിവിരുദ്ധ ജ്വാല തെളിയിച്ചു

ലഹരി മരുന്നിനെതിരെ ബോധവൽക്കരണവുമായി മൊബൈൽ ഫോൺ അസോസിയേഷൻ; പരിപാടിയിൽ കോട്ടയം എസ് പി ലഹരിവിരുദ്ധ ജ്വാല തെളിയിച്ചു

സ്വന്തം ലേഖകൻ
കോട്ടയം: പുതുവർഷ രാവിൽ വ്യാപാര സമൂഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ട് പിറന്ന നാടിനെ നശിപ്പിക്കുന്ന യുവ തലമുറയെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനും മാരക ലഹരിക്കും എതിരെ ബോധവൽക്കരണ ആഹ്വാനവുമായി മൊബൈൽ ഫോൺ അസോസിയേഷൻ( എം ആർ ആർ എ കേരള). ഇതിന്റെ ഭാഗമായി കോട്ടയം ഗാന്ധി പ്രതിമയ്ക്ക് സമീപം രാത്രി 12 മണിക്ക് നടത്തിയ ലഹരി വിരുദ്ധ സംഗമത്തിൽ കോട്ടയം എസ് പി ജി കാർത്തിക് ഐപിഎസ് ലഹരി വിരുദ്ധ ജ്വാല തെളിയിച്ചു.

സംസ്ഥാന ടെഷറർ ശ്രീ നൗഷാദ് പനച്ചിമൂട്ടിൽ അധ്യക്ഷൻ ആയിരുന്നു സംസ്ഥാന പ്രസിഡന്റ് ശ്രീ കോട്ടയം ബിജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പരിപാടിക്ക് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ഹബീസ്, ഏറ്റുമാനൂർ ജില്ലാ ട്രെഷറർ മുഹമ്മദ്‌ ഷാജഹാൻ, ജില്ലാ സംസ്ഥാന നേതാക്കൾ ആയ ബേബി കുടയം പടി, ,ഹാരിസ് കറുകച്ചാൽ, ഷൈജു കടുവാക്കുളം, നൗഷാദ് സൂം, റാഫി കോട്ടയം, എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group