
സ്വന്തം ലേഖകൻ
കോട്ടയം: ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസിൽ വേസ്റ്റ് തുണികൾ നിക്ഷേപിക്കുന്നത് നാട്ടുകാർ തടഞ്ഞു. രാത്രി 7.30 ഓടെയാണ് സംഭവം.
ഗോഡൗൺ വൃത്തിയാക്കുന്നതിന്റെ ഭാഗമായി വേസ്റ്റായ നനഞ്ഞതും അല്ലാത്തതുമായ തുണികൾ ചാക്കിൽ കെട്ടിയാണ് ഇവിടെ നിക്ഷേപിച്ചത്.
ലോറിയിൽ ഇവിടെയെത്തിച്ച തുണികൾ നാഗമ്പടത്തുള്ള ഗോഡൗണിൽ നിന്നാണന്നും, തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്നതിന്റെ ഭാഗമായി ഇവിടെയെത്തിച്ചതെന്നും പിറ്റേന്ന് കൊണ്ടുപോകുമെന്നും കോട്ടയം കീഴ്ക്കുന്ന് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ കോൺട്രാക്റ്റർ രാജൻ നാട്ടുകാരോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇത് വിശ്വാസയോഗ്യമല്ലാത്തതിനാൽ വാർഡ് കൗൺസിലർ അഡ്വ. ഷീജാ അനിലിന്റെ നേതൃത്വത്തിൽ തമിഴ്നാട് സ്വദേശിയേയും ലോറിയും നാട്ടുകാർ തടഞ്ഞ് വച്ചിരിക്കുകയാണ്. പലപ്പോഴായിട്ട് ഇത്തരം വേസ്റ്റുകൾ ഇവിടെ നിക്ഷേപിക്കുന്നുണ്ടെന്നാണ് സമീപ വാസികൾ പറയുന്നത്.
സംഭവമറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.