കോട്ടയം ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസിൽ വേസ്റ്റ് തുണികൾ നിക്ഷേപിച്ചു; ലോറിയും, തമിഴ്നാട് സ്വദേശിയേയും നാട്ടുകാർ തടഞ്ഞു

കോട്ടയം ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസിൽ വേസ്റ്റ് തുണികൾ നിക്ഷേപിച്ചു; ലോറിയും, തമിഴ്നാട് സ്വദേശിയേയും നാട്ടുകാർ തടഞ്ഞു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസിൽ വേസ്റ്റ് തുണികൾ നിക്ഷേപിക്കുന്നത് നാട്ടുകാർ തടഞ്ഞു. രാത്രി 7.30 ഓടെയാണ് സംഭവം.

​ഗോഡൗൺ വൃത്തിയാക്കുന്നതിന്റെ ഭാ​ഗമായി വേസ്റ്റായ നനഞ്ഞതും അല്ലാത്തതുമായ തുണികൾ ചാക്കിൽ കെട്ടിയാണ് ഇവിടെ നിക്ഷേപിച്ചത്.

ലോറിയിൽ ഇവിടെയെത്തിച്ച തുണികൾ നാ​ഗമ്പടത്തുള്ള ​ഗോഡൗണിൽ നിന്നാണന്നും, തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്നതിന്റെ ഭാ​ഗമായി ഇവിടെയെത്തിച്ചതെന്നും പിറ്റേന്ന് കൊണ്ടുപോകുമെന്നും കോട്ടയം കീഴ്ക്കുന്ന് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ കോൺട്രാക്റ്റർ രാജൻ നാട്ടുകാരോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇത് വിശ്വാസയോ​ഗ്യമല്ലാത്തതിനാൽ വാർഡ് കൗൺസിലർ അഡ്വ. ഷീജാ അനിലിന്റെ നേതൃത്വത്തിൽ തമിഴ്നാട് സ്വദേശിയേയും ലോറിയും നാട്ടുകാർ തടഞ്ഞ് വച്ചിരിക്കുകയാണ്. പലപ്പോഴായിട്ട് ഇത്തരം വേസ്റ്റുകൾ ഇവിടെ നിക്ഷേപിക്കുന്നുണ്ടെന്നാണ് സമീപ വാസികൾ പറയുന്നത്.

സംഭവമറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.