
കോട്ടയം:തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേരിട്ട കനത്ത തിരിച്ചടി ആനുകൂല്യ നിഷേധത്തിനെതിരെയുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും വിധിയെഴുത്താണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു.
12 ലക്ഷത്തോളം വരുന്ന അധ്യാപകരും ജീവനക്കാരും പെൻഷൻകാരും അവരുടെ കുടുംബാംഗങ്ങളടക്കം 40 ലക്ഷത്തോളം വരുന്ന വോട്ടർമാരെ കണ്ടില്ലെന്ന നടിച്ച സർക്കാരിനേറ്റ കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലം.
ഒമ്പതര വർഷത്തെ ഇടതുപക്ഷ ഭരണം സർക്കാർ ജീവനക്കാരുടെ 65,000 കോടി രൂപയാണ് അപഹരിച്ചത്. ശമ്പള കൊള്ളയാണ് സർക്കാർ നടത്തിയത്. ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നത് സർക്കാർ മുഖമുദ്രയാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പങ്കാളിത്ത പെൻഷനും മെഡിസെപ്പും സർക്കാർ ധനാഗമന മാർഗമാക്കി മാറ്റി.
എൺപതിനായിരത്തോളം പെൻഷൻകാർ കഴിഞ്ഞ പെൻഷൻ പരിഷ്കരണ കുടിശ്ശിക കിട്ടാതെ ഇഹലോകവാസം വെടിഞ്ഞു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജീവനക്കാരെ കബളിപ്പിക്കാൻ ശമ്പള പരിഷ്കരണം പരിഗണനയിലാണെന്ന ധനമന്ത്രിയുടെ കപടവാദവും ജീവനക്കാർ തള്ളിക്കളഞ്ഞു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് നിരന്തരമായി പറഞ്ഞ് പറ്റിച്ചു.
ജീവനക്കാരുടെ കവർന്നെടുത്ത ആനുകൂല്യങ്ങൾ തിരികെ നൽകാൻ സർക്കാർ ഇനിയും തയ്യാറായില്ലെങ്കിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിൻ്റെ ശക്തമായ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



