
കണ്ണൂർ: മദ്യലഹരിയില്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കി.
സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയും സിനിമാ താരവുമായ ശിവദാസനെതിരെ കേസ്. മട്ടന്നൂർ എടയന്നൂരില്‍ വെച്ചാണ് ശിവദാസൻ ഓടിച്ച കാർ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
കണ്ണൂർ ശിവദാസൻ എന്ന പേരില്‍ അറിയപ്പെടുന്ന സിനിമാ താരവും പൊലിസുദ്യോഗസ്ഥനുമായ പി.ശിവദാസൻ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വാഹനാപകടം ഉണ്ടാക്കിയത്. ചാലോട് ഭാഗത്തു നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ശിവദാസന്റെ കാർ എടയന്നൂരില്‍ വെച്ച് നിയന്ത്രണം വിട്ട് ഇരുമ്പു വേലിയില്‍ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിക്ക് പിന്നാലെ കാർ പിന്നോട്ട് നീങ്ങി മറ്റൊരു കാറിലും തട്ടി. ഇതോടെ നാട്ടുകാർ വാഹനം തടഞ്ഞ് മട്ടന്നൂർ പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ശിവദാസൻ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.







