കാൽ നൂറ്റാണ്ടിനിടയിൽ കോട്ടയം നഗരത്തിൽ ആദ്യമായി വർഷകാല വിരിപ്പു കൃഷിക്ക് വിത്തെറിഞ്ഞു

കാൽ നൂറ്റാണ്ടിനിടയിൽ കോട്ടയം നഗരത്തിൽ ആദ്യമായി വർഷകാല വിരിപ്പു കൃഷിക്ക് വിത്തെറിഞ്ഞു

സ്വന്തം ലേഖകൻ

കോട്ടയം: മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പദ്ധതി കാർഷിക മേഖലയിൽപുതിയ മുന്നേറ്റത്തിനു് തുടക്കം കുറിച്ചു. പുഞ്ചനെൽക്കൃഷി കൂടാതെ വർഷകാല വിരിപ്പു കൃഷിക്ക് നാട്ടകം കൃഷിഭവൻ്റെ കീഴിലുള്ള തൈങ്ങനാടി പാടശേഖരത്തിൽ തൊണ്ണൂറ് ഏക്കറിൽ രണ്ടാം കൃഷിക്ക് വിത്തെറിഞ്ഞു.

കൊടുരാറിൻ്റെ തീരത്തുള്ള തോടുകൾ പ്രളയ രഹിത കോട്ടയം പദ്ധതിയുടെ ഭാഗമായി സി.എംഡി ആർ.എഫ് ഫണ്ട് ഉപയോഗിച്ച് തെളിച്ചെടുത്തതോടെയാണു് രണ്ടാം കൃഷിക്കായി കർഷകർ മുന്നോട്ടു വന്നത്.തൊണ്ണൂറ് ഏക്കർ വിസ്തീർണമുള്ള തെങ്ങനാടി പാടത്തിനൊപ്പം 310 ഏക്കർ വിസ്തൃതിയുള്ള ഗ്രാവ് ‘പാടത്തും അടുത്ത വർഷ കൃഷിക്കായി കർഷകർ മുന്നോട്ടുവന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിത ഉദ്ഘാടനം നദീപുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ: കെ.അനിൽകുമാർ വിത ഉദ്ഘാടനം നിർവ്വഹിച്ചു. പാടശേഖര സമിതി പ്രസിഡൻ്റ് സി.ജി രജ്ഞിത്ത് അദ്ധ്യക്ഷത വഹിച്ചു.

ജലവിഭവ വകുപ്പ്എക്സി..എൻജിനീയർ ആർ.സുശീല ,എഎക്സി ബിനു ജോസ്, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് സി.എൻ സത്യനേശൻ ,നാട്ടകം കൃഷി ആഫീസർവൈശാഖി, ബി.ശശികുമാർ ,കെ.ജി.ഗിരീഷ് കുമാർ, മുഹമ്മദ് സാജിദ്, കെ.എം.സിറാജ് എന്നിവർ പങ്കെടുത്തു.