
കൊല്ലം : കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ പരിക്കേറ്റ 13 വയസുകാരൻ കൗശൽ നിലവിൽ തീവ്രപരിചണ വിഭാഗത്തിൽ തുടരുകയാണ്. കുട്ടിയുടെ ചികിത്സക്ക് സർക്കാർ ധനസഹായം നൽകിയില്ലെന്ന് ഇന്നലെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയ കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുബത്തിന്റെ പരാതി പുറത്തുവന്നതിന് പിന്നാലെ ആരോഗ്യ മന്ത്രി കെ മുരളീധരൻ വിഷയത്തിൽ ഇടപെട്ടു.
ചില സാങ്കേതിക കാരണങ്ങളാൽ ആരോഗ്യ കിരണം പദ്ധതിയിൽ കുട്ടിയെ ഉള്‍പ്പെടുത്താൻ കഴിയുന്നില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ കുട്ടിയുടെ അച്ഛനെയും അമ്മയെ നേരിട്ട് കണ്ടു. മുഴുവൻ ചികിത്സ ചെലവും ഏറ്റെടുത്തതായും അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തിൽ 3 പേർക്ക് ജീവൻ നഷ്ടമാകുകയും ടിപ്പറിന്റെ ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊട്ടാരക്കര നീലേശ്വരത്ത് മണൽ കയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണം തെറ്റി ഒരു ബൈക്കിൽ ഇടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






