കോട്ടക്കയ്‌ലിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സൂചന ; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: കോട്ടക്കലിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ കോട്ടക്കയ്‌ലിൽ ആട്ടീരി സ്വദേശി അനീസ്(40)നെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയ്ക്കലിൽ അൽമാസ് ആശുപത്രി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് ജീവനക്കാർ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവിംഗ് സീറ്റിൽ ചാരി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് സൂചന. സംഭവത്തിൽ തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.