video
play-sharp-fill

കൊറോണയ്ക്ക് ശേഷം റോഡുകളിൽ അപകടക്കെണി: എം.സി റോഡിൽ നിയന്ത്രണം വിട്ട ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചു: രോഗി അടക്കം നാലു പേർക്ക് പരിക്കേറ്റു

കൊറോണയ്ക്ക് ശേഷം റോഡുകളിൽ അപകടക്കെണി: എം.സി റോഡിൽ നിയന്ത്രണം വിട്ട ആംബുലൻസ് ലോറിയുമായി കൂട്ടിയിടിച്ചു: രോഗി അടക്കം നാലു പേർക്ക് പരിക്കേറ്റു

Spread the love

സ്വന്തം ലേഖകൻ

തിരുവല്ല : കൊറോണയ്ക്ക് ശേഷം റോഡുകൾ തുറന്ന് നൽകിയതോടെ സംസ്ഥാനത്ത് നിരന്തര അപകടം.എം.സി റോഡ് തന്നെയാണ് കൊറോണക്കാലത്തിന് ശേഷം അപകടത്തുരുത്തായിരിക്കുന്നത്.

അത്യാസന്ന നിലയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സാണ് ഏറ്റവും ഒടുവിൽ അപകടത്തിൽപ്പെട്ടത്. ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി ഉള്‍പ്പടെ നാല് പേര്‍ക്കാണ് പരിക്കേറ്റത്. പന്തളം പുന്തല നെടിയാല വടക്കേതില്‍ രാജു (60), മകന്‍ രാജീവ്, ആരോഗ്യ പ്രവര്‍ത്തകരായ അശ്വതി, ശരണ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.സി റോഡില്‍ തിരുവല്ല തുകലശ്ശേരിയിലാണ് അപകടം. പക്ഷാഘാതം സംഭവിച്ച്‌ അത്യാസന്ന നിലയിലായ രാജുവിനെയും കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം.

അപകടത്തില്‍ സാരമായി പരിക്കേറ്റ നാലുപേരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പ്രാഥമിക ചികിത്സ നല്‍കിയ ശേഷം രാജുവിനെ മറ്റൊരു ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട ആംബുലന്‍സിന്‍െറ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.