play-sharp-fill
മുണ്ടക്കയം പുലിക്കുന്നിൽ കേബിൾ വിതരണ ശൃംഖലയിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം: കേബിൾ ടിവിയുടെ കേബിളുകൾ മുറിച്ചു നശിപ്പിച്ചു; 20000 രൂപയുടെ നഷ്ടം; കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങി

മുണ്ടക്കയം പുലിക്കുന്നിൽ കേബിൾ വിതരണ ശൃംഖലയിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം: കേബിൾ ടിവിയുടെ കേബിളുകൾ മുറിച്ചു നശിപ്പിച്ചു; 20000 രൂപയുടെ നഷ്ടം; കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങി

തേർഡ് ഐ ബ്യൂറോ

കോട്ടയം: മുണ്ടക്കയം പുലിക്കുന്നിൽ കേബിൾ വിതരണ ശൃംഖല സ്ഥാപിച്ചിരുന്ന ഫൈബർ കേബിളുകൾ സാമൂഹ്യ വിരുദ്ധർ മുറിച്ചു നശിപ്പിച്ചു.

മുണ്ടക്കയം പുലിക്കുന്ന് എസ്.എൻ.ഡി.പി ക്ഷേത്രത്തിനു സമീപത്തെ ഒപ്ടിക്കൽ ഫൈബർ കേബിൾ അടങ്ങിയ എൻക്ലോസറിലെ ഭാഗമാണ് മുറിച്ചു മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. രാത്രിയിൽ ഇവിടെ എൻക്ലോസറിനു സമീപത്ത് കേബിളുകൾ മുറിച്ചു മാറ്റുകയായിരുന്നു.

പ്രദേശത്ത് 350 ഓളം വീടുകളിൽ കേബിൾ കണക്ഷും, 150 ഓളം വീടുകളിൽ ബ്രോഡ് ബ്രാൻഡ് ഇന്റർനെറ്റ് കണക്ഷനും ഉണ്ടായിരുന്നു. ഈ കണക്ഷനുകളെല്ലാം വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിവരെ മുടങ്ങിക്കിടക്കുകയായിരുന്നു.

ഏതാണ്ട് ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായിരിക്കുന്നതായാണ് വിലയിരുത്തിയിരിക്കുന്നത്.

ഇന്റർനെറ്റ് കണക്ഷനുകൾ അടക്കം മുടങ്ങിയതോടെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം അടക്കം മുടങ്ങുകയും ചെയ്തു. സംഭവത്തിൽ സ്റ്റാർ വിഷൻ ചാനൽ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.