മദ്യപിച്ച് ലക്കുകെട്ട് കെട്ടിടത്തിന്റെ നാലാംനിലയിൽ നിന്നും താഴേക്ക് വീണു ; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയിൽ മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം റോഡിൽ തള്ളി സുഹൃത്തുക്കൾ ; മൃതദേഹം വഴിയിൽ ഉപേക്ഷിച്ചത് പണം ചെലവാക്കേണ്ടി വരുമെന്ന് കരുതി : മൂന്ന് പേർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കോതമംഗലം: തങ്കളംമലയിൻകീഴ് ബൈപാസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. യുവാവിന്റെ മൃതദേഹം വഴിയിലുപേക്ഷിച്ച മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം കാട്ടാക്കട മലയിൻകീഴ് ചെഞ്ചേരി കരുണാകരൻ നായരുടെ മകൻ ബിജുവിനെ (47)യാണ് കഴിഞ്ഞ ഞായർ രാവിലെ റോഡരികിൽ മരിച്ചനിലയിൽ കണ്ടത്. ഊഞ്ഞാപ്പാറ നെടുമ്പിള്ളിക്കുടി ശ്രീജിത്ത് (36), ഇഞ്ചൂർ മനയ്ക്കപ്പറമ്പിൽ കുമാരൻ (59), കുറ്റിലഞ്ഞി പുതുപ്പാലം കിഴക്കുകുന്നേൽ അനിൽകുമാർ (45) എന്നിവരെയാണ് സംഭവത്തിൽ പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജുവും പ്രതികളായ മൂന്ന് പേരും ഒരുമിച്ചു കുമാരന്റെ ഓട്ടോയിൽ സഞ്ചരിച്ചു ഹൈറേഞ്ച് പ്രദേശങ്ങളിൽ കടകളുടെ റോളിങ് ഷട്ടറിനു ഗ്രീസ് ഇടുന്ന ജോലി ചെയ്തുവരികയായിരുന്നു. ഇതിൽ നിന്നും കിട്ടുന്ന വരുമാനം മദ്യപാനത്തിനായാണ് ഉപയോഗിച്ച് വരികെയായിരുന്നു.
ശനിയാഴ്ച അടിമാലി ഭാഗത്തു ജോലി കഴിഞ്ഞ് എല്ലാവരും മദ്യപിച്ചു രാത്രി മഠംപടിയിലെ ലോഡ്ജിൽ മുറി അന്വേഷിച്ചു ചെന്നു.ഈ സമയം ബിജു കെട്ടിടത്തിന്റെ റോഡ് നിരപ്പിലുള്ള നാലാംനിലയിൽ നിന്നു കാൽവഴുതി രണ്ടാംനിലയുടെ മുൻപിലുള്ള മുറ്റത്തേക്കു വീഴുകയായിരുന്നു. ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോവുകയാണെന്ന് പരിസരവാസികളെ അറിയിച്ച ശേഷം ഓട്ടോയിൽ കയറ്റി പോവുകയായിരുന്നു.
എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ ബിജു മരിച്ചെന്ന് മനസിലാക്കിയതോടെ തങ്കളം ബൈപാസിലെത്തി മൃതദേഹം ഉപേക്ഷിച്ചു.ആശുപത്രിയിൽ പണം ചെലവാക്കേണ്ടി വരുമെന്നതിനാലാണ് മൃതദേഹം വഴിയിൽ ഉപേക്ഷിച്ചത്. മൃതദേഹത്തിൽ പരുക്കുകൾ കണ്ടതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.