video
play-sharp-fill
കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർത്ഥിയെ വെടിവച്ചു കൊന്ന സംഭവം: പ്രതി നടത്തിയത് ഒരു മാസം നീണ്ടു നിന്ന തയ്യാറെടുപ്പ്; സംഭവ സ്ഥലത്തിനു സമീപം പ്രതി ഒരു മാസത്തോളം താമസിച്ചു

കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർത്ഥിയെ വെടിവച്ചു കൊന്ന സംഭവം: പ്രതി നടത്തിയത് ഒരു മാസം നീണ്ടു നിന്ന തയ്യാറെടുപ്പ്; സംഭവ സ്ഥലത്തിനു സമീപം പ്രതി ഒരു മാസത്തോളം താമസിച്ചു

തേർഡ് ഐ ക്രൈം

കൊച്ചി: കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ പ്രതി നടത്തിയത് മാസങ്ങൾ നീണ്ട തയ്യാറെടുപ്പ്. കോതമംഗലത്ത് ഹൗസ് സർജൻസി വിദ്യാർഥിനിയായ കണ്ണൂർ സ്വദേശിനി മാനസയെ സുഹൃത്ത് രാഖിൽ വെടിവെച്ചുകൊന്നത് ഒരു മാസത്തെ തയ്യാറെടുപ്പിനുശേഷമാണെന്ന് സൂചനകളാണ് സംഭവ സ്ഥലത്ത് പരിശോധ നടത്തിയ പൊലീസ് സംഘത്തിന് ലഭിച്ചത്. ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

പരിശോധനയില്ഡ മാനസയുടെ കൊലപാതകം ആസൂത്രിതമാണെന്ന സൂചനയാണ് ലഭിച്ചത്. മാനസ പഠിക്കുന്ന കോളേജിനും താമസ സ്ഥലത്തിനും 100 മീറ്റർ അകലെയുള്ള വീട് ജൂലൈ ആദ്യം രാഖിൽ വാടകയ്‌ക്കെടുത്തിരുന്നു. ഇതാണ് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് സൂചനയിലേക്ക് പൊലീസെത്താൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെല്ലിക്കുഴിയിൽ പ്ലൈവുഡ് വ്യാപാരത്തിന് വന്നതാണന്നാണ് രാഖിൽ വീട്ടുടമസ്ഥൻ നൂറിദ്ദീനോട് പറഞ്ഞത്. കണ്ണൂർ സ്വദേശികളായ ഇരുവരും തമ്മിൽ നേരത്തെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന. രാഖിൽ മാനസയെ ശല്യം ചെയ്യുന്നതായി കണ്ണൂർ ഡിവൈഎസ്പി ഓഫീസിൽ മാനസയുടെ അച്ഛൻ പരാതി നൽകിയിരുന്നു. ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. നെല്ലിക്കുഴിയിലെ ദന്തൽ കോളേജിന് സമീപമുള്ള വാടക വീട്ടിലാണ് മാനസയും സഹപാഠികളും താമസിച്ചിരുന്നത്. എസ് പി കെ കാർത്തിക്കിൻറെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.