കോരുത്തോട് വ്യാജമദ്യം നിർമ്മിച്ച് കുപ്പികളിലാക്കി വിൽപ്പനയ്ക്കായി സൂക്ഷിച്ചു; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ; മദ്യം വിറ്റവകയിൽ 2495 രൂപയും എക്സൈസ് സംഘം പ്രതിയിൽ നിന്ന് കണ്ടെടുത്തു
സ്വന്തം ലേഖകൻ
മുണ്ടക്കയം: കോരുത്തോട് വ്യാജമദ്യം നിർമ്മിച്ച് വില്പന നടത്തിയയാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി കോരുത്തോട് പടിഞ്ഞാറേതിൽ മഹേഷ് ശ്രീധരൻ ( 41) ആണ് പിടിയിലായത്.
എരുമേലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അമൽ രാജനും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വ്യാജമദ്യം നിർമ്മിച്ച് കുപ്പികളിലാക്കി വിൽപ്പനയ്ക്കായി സൂക്ഷിച്ചതിനും, വ്യാജമദ്യം നിർമ്മിക്കുന്നതിനായി അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം സൂക്ഷിച്ചതിനും അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി മാസങ്ങളായി കോരുത്തോട് ടൗൺ കേന്ദ്രീകരിച്ച് ചെറിയ കുപ്പികളിലാക്കി വ്യാജമദ്യം വിൽപ്പന നടത്തി വരികയായിരുന്നു എന്ന് എക്സൈസ് പറഞ്ഞു. മദ്യം വിറ്റവകയിൽ 2495 രൂപയും എക്സൈസ് കണ്ടെടുത്തു.
ഇയാൾക്കെതിരെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് എക്സൈസ് റെയിഡ്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.