play-sharp-fill
കൊറോണ വൈറസ്: സംസ്ഥാനത്ത് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

കൊറോണ വൈറസ്: സംസ്ഥാനത്ത് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ കൂടിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി വരുന്നത്. രോഗത്തെ പ്രതിരോധിക്കാനുള്ള എല്ലാം കർശന നടപടികളും പാലിക്കണുമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജുകളിലും ജില്ലയിലെ പ്രധാന ജനറൽ അല്ലെങ്കിൽ ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാണ്ടതാണെന്ന് മന്ത്രി നിർദ്ദേശം നൽകി. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്ബിളുകൾ വൈറോളജി ലാബിലേക്ക് അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.