video
play-sharp-fill

കാസർകോട് കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗി സഹകരിക്കുന്നില്ല: തെറ്റായ വിവരങ്ങൾ കൈമാറുന്നു: കാല് പിടിച്ച് പറഞ്ഞിട്ടും രോഗി മനസ്സിലാക്കുന്നില്ലെന്ന് കളക്ടർ

കാസർകോട് കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗി സഹകരിക്കുന്നില്ല: തെറ്റായ വിവരങ്ങൾ കൈമാറുന്നു: കാല് പിടിച്ച് പറഞ്ഞിട്ടും രോഗി മനസ്സിലാക്കുന്നില്ലെന്ന് കളക്ടർ

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: കാസർകോട് രോഗം സ്ഥിരീകരിച്ച രോഗി ശരിയായ വിവരങ്ങൾ കൈമാറുന്നില്ല. എത്ര ചോദിച്ചിട്ടും ഇയാൾ എവിടെയൊക്കെ സന്ദർശിച്ചിട്ടുണ്ടെന്ന വിവരം നൽകുന്നില്ലെന്നും ഇതുമൂലം റൂട്ട് മാപ്പ് തയ്യാറാക്കാൻ സാധിക്കുന്നില്ലെന്നും  കാസർകോഡ്  കളക്ടർ   പറഞ്ഞു. തെറ്റായ വിവരങ്ങളാണ് രോഗി നൽകികൊണ്ടിരിക്കുന്നത്.

 

 

ഇത് കാസർകോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുകയാണ്. നിലവിലെ സാഹചര്യം മനസിലാക്കി കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കണമെന്ന് കാല് പിടിച്ച് പറഞ്ഞിട്ടും രോഗി മനസ്സിലാക്കുന്നില്ലെന്നും ഇയാൾ പലതും മറച്ചുവെക്കുകയാണെന്നും കലക്ടർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം കഴിഞ്ഞ ദിവസം ആറ് പേർക്കാണ് ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ്. രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമാണ് കടകൾ തുറന്നു പ്രവർത്തിക്കുന്നു.