ഇന്ത്യൻ സൈന്യത്തിനും കൊറോണ ഭീക്ഷണി: കരസേനയിലെ ഒരു സൈനികനും രോഗം സ്ഥിരീകരിച്ചു

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: ഇന്ത്യൻ സൈന്യത്തിനും കൊറോണ ഭീക്ഷണി. കരസേനയിലെ ഒരു സൈനികനും രോഗം സ്ഥിരീകരിച്ചു. ഇതോടെ സൈന്യത്തിലേക്കും കൊറോണ ഭീഷണി ഉയർന്നിരിക്കുകയാണ്.

ലഡാക്ക് സ്‌കൗട്സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ തീർത്ഥാടനത്തിന് പോയി വന്ന പിതാവിൽ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധിക്ക് വീട്ടിൽ പോയപ്പോഴാണ് പിതാവിൽ നിന്ന് സൈനികന് വൈറസ് ബാധയുണ്ടായത്. ഇപ്പോൾ സൈനികന്റെ പിതാവിനും രോഗം സ്ഥിരീകരിച്ചു. സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ് നിലവിൽ.

അതേസമയം, കൊറോണ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ വരവ് തടഞ്ഞു.. ഇന്ത്യയിലെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 147 ആയി ഉയർന്നു. മൂന്നു പേരാണ് വൈറസ് ബാധിച്ച് ഇന്ത്യയിൽ മരണപ്പെട്ടത്.