video
play-sharp-fill

കൊറോണ വൈറസ് ലക്ഷണങ്ങളോടെ വിദേശത്ത് നിന്നെത്തിയ ആൾ ആശുപത്രിയിൽ ചികിത്സ തേടാതെയും പരിശോധന നടത്താതെയും മുങ്ങി: സംഭവം പാലാ ജനറൽ ആശുപത്രിയിൽ

കൊറോണ വൈറസ് ലക്ഷണങ്ങളോടെ വിദേശത്ത് നിന്നെത്തിയ ആൾ ആശുപത്രിയിൽ ചികിത്സ തേടാതെയും പരിശോധന നടത്താതെയും മുങ്ങി: സംഭവം പാലാ ജനറൽ ആശുപത്രിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് ലക്ഷണങ്ങളോടെ വിദേശത്ത് നിന്നെത്തിയ ആൾ പാലാ ജനറൽ ആശുപത്രിയിൽ എത്തിയതിനുശേഷം ചികിത്സ തേടാതെയും പരിശോധന നടത്താതെയും മുങ്ങി.സൗദിയിൽ നിന്ന് എത്തിയ ആളാണ് ജലദോഷം അടക്കം കൊറോണ (കോവിഡ് 19) രോഗലക്ഷണങ്ങളോടെ ഇന്നലെ ചികിത്സ തേടി എത്തിയത്.

 

എന്നാൽ കൂടുതൽ പരിശോധനകൾക്ക് മുൻപ് ഇയാൾ ആശുപത്രിയിൽ നിന്നും കടക്കുകയായിരുന്നു.കുമളി സ്വദേശി എന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിവരം. രോഗബാധ സംബന്ധിച്ച് സംശയമുയർന്നതോടെ ആശുപത്രി അധികൃതർ ഐസലേഷൻ വാർഡ് ക്രമീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ ഇന്ന് രാവിലെ ഇയാളെ കാണാതാവുകയായിരുന്നു.ആരോഗ്യവകുപ്പിനെയും ഇടുക്കി ജില്ലാ ആരോഗ്യവിഭാഗത്തെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചിട്ടുള്ളതായാണ് വിവരം. ആശുപത്രിയിൽ ഇയാൾ നൽകിയ വിലാസം ശരിയാണോയെന്നും പരിശോധിക്കുന്നു.